അബൂദബി: ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നതിന് യു.എ.ഇ എക്സേഞ്ച് വെബ്സൈറ്റും മൊബൈൽ ആപ്പും തുടങ്ങി. ഇൗ മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ (http://ae.uaeexchange.com) ഒരു തവണ രജിസ്റ്റർ ചെയ്താൽ യു.എ.ഇയിൽനിന്ന് ലോകത്തെവിടേക്കും ഓൺലൈനിൽ പണമയക്കാൻ സഹായിക്കുന്നതാണ് സംവിധാനം.
നൂതന സാങ്കേതിക വിദ്യകൾ സമയോചിതം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളെ എന്നും പിന്തുണച്ചിട്ടുള്ള യു.എ.ഇ എക്സ്ചേഞ്ച് ഡിജിറ്റൽ പ്രതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമൂലമായ വികസനങ്ങളുടെ ഭാഗമായിട്ടാണ് മൊബൈൽ ആപ്പും വെബ്സൈറ്റും മുഖേന ഓൺലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കുന്നതെന്ന് ഈ സേവനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് പറഞ്ഞു. ഈ വലിയ സാങ്കേതിക കുതിപ്പിന് തങ്ങൾക്ക് വഴിയൊരുക്കിയ യു.എ.ഇ സെൻട്രൽ ബാങ്കിനോട് നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ടിന് പുറമെ ലോകത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം പേ-ഔട്ട് ലൊക്കേഷനുകളിലേക്കും പണമയക്കാം.
ഇടപാടിെൻറ പുരോഗതി മനസ്സിലാക്കാനുള്ള ട്രാക്കർ ഓപ്‌ഷനും എസ്.എം.എസ്, ഇമെയിൽ സംവിധാനങ്ങളും ഉണ്ട്. ഏറ്റവുമടുത്തുള്ള യു.എ.ഇ എക്സ്ചേഞ്ച് ശാഖകളുടെ ലൊക്കേഷൻ തിരഞ്ഞുപിടിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആപ്പിൾ, ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ലഭ്യമാകുന്ന ഈ മൊബൈൽ ആപ്പ് സമ്പൂർണ സുരക്ഷിതമാണെന്നും യു.എ.ഇ എക്സ്േചഞ്ച് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.