സി.എച്ച്​ സെൻറർ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നു

ദുബൈ: സേവന പാതയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ച കോഴിക്കോ​െട്ട സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബ്ള്‍ സ​​െൻറര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ചാരിറ്റി ആശുപത്രി എന്ന പുതിയ പദ്ധതിക്ക്  രൂപം നല്‍കി. ഇതി​​​െൻറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എസ്.ടി.ഐ.എം.എസ്) എന്ന പേരിലുള്ള ആശുപത്രിക്കായി കോഴിക്കോട്, വയനാട് ദേശീയ പാതയോട് ചേര്‍ന്ന് 27 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്​.  

പാവപ്പെട്ട രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് 300 കിടക്കകളുള്ള ആശുപത്രിയിലുടെ ലക്ഷ്യമാക്കുന്നത്.  ജീവിത ശൈലീ രോഗങ്ങള്‍, കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയവ നേരത്തെ കണ്ടത്തി പ്രതിരോധിക്കാനും  മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കും. ഗള്‍ഫ് മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും പ്രത്യേക പദ്ധതിയുണ്ടാകും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ  എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2001ലാണ് സി.എച്ച് സ​​െൻറര്‍ പ്രവര്‍ത്തനമാരംഭിച്ചത്.നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി മരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്‍, വളണ്ടിയര്‍മാരുടെ സേവനം എന്നിവയായിരുന്നു​ തുടക്കത്തിലെ പ്രവർത്തനം. 

ആംബുലന്‍സ് സര്‍വീസ്, രക്തദാനം, മൃതദേഹ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടി പിന്നീട്​ തുടങ്ങി. രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്വന്തമായി ലബോറട്ടറിയും സൗജന്യ മെഡിക്കല്‍ സ്‌റ്റോറും നീതി മെഡിക്കല്‍ ഷോപ്പും ആരംഭിച്ചു. കിഡ്‌നി രോഗികളെ സഹായിക്കാനായി 2010ല്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. 17 യന്ത്രങ്ങളില്‍ മൂന്ന് ഷിഫ്റ്റുകളായി ​പ്രവർത്തിക്കുന്ന ഡയാലിസിസ്​ സ​​െൻററിന്​ വര്‍ഷത്തില്‍ 1.25 കോടി രൂപയാണ്​ സി.എച്ച് സ​​െൻറര്‍ ചെലവഴിക്കുന്നത്​. സി.ടി സ്‌കാന്‍, കളര്‍ ഡോപ്‌ളര്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നീ സൗകര്യങ്ങളും സി.എച്ച് ഡയഗ്‌നോസ്റ്റിക് സ​​െൻററില്‍ ഒരുക്കിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്ക് തികച്ചും സൗജന്യമായും മറ്റുള്ളവര്‍ക്ക് ആശ്വാസ നിരക്കിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. 

ആശുപത്രി പദ്ധതിയുടെ പ്രചാരണാര്‍ത്ഥം യു.എ.ഇയില്‍ എത്തിയ മാനേജിംഗ് ഡയറക്ടര്‍ എം.എ റസാഖ് മാസ്​റ്റര്‍, പ്രൊജക്ട് അഡ്വൈസര്‍ ഡോ. ടി.പി അഷ്‌റഫ്, വൈസ് ചെയര്‍മാന്‍ എ.പി അബ്​ദുസ്സമദ് സാബീല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇബ്രാഹിം എളേറ്റില്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ എം.വി സിദ്ദീഖ് മാസ്​റ്റര്‍, പി.ആർ. ഡയറക്ടര്‍ ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പി.കെ ജമാല്‍, കെ.പി മുഹമ്മദ്, മൊയ്തു അരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.