അജ്മാന് : ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് തങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2016ല്‍ സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ഫെയറിെൻറ രണ്ടാം എഡിഷനായി ഫൈന്‍ ഫെയര്‍ ‘സ്റ്റീം ഫോര്‍ കിഡ്സ്’ പുരോഗമിക്കുന്നു. സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്,ആര്‍ട്സ് , മാത്തമാറ്റിക്സ്, എന്നിവയുടെ ചുരുക്കെഴുത്താണ് സ്റ്റീം പഠനക്രമം.
ഇതിെൻറ ഭാഗമായി കുട്ടികള്‍ക്കായി ഫൈന്‍ ഫെയര്‍ തത്സമയ പരീക്ഷണം, ശാസ്ത്ര ക്വിസ് എന്നിവ സനു സത്യെൻറയും ശ്രീജിത്തിെൻറയയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരികയാണ്.ഇതോടനുബന്ധിച്ച് കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ കലാ കരകൗശല ശില്പശാലകളും കാരിക്കേച്ചര്‍ സെഷനുകളും നടന്നു വരുന്നു.
ശില്പശാലയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രത്യക ആര്‍ട്ട് ബുക്ക് സൗജന്യമായി നല്‍കുന്നുണ്ട്. വിവിധ സ്കൂളുകളില്‍ ബിഗ് കാന്‍വാസ്, ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. വ്യവസായി ഇസ്മായില്‍ റാവുത്തറിെൻറ ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കെയര്‍ ടു കെയര്‍ ഫൗണ്ടേഷന്, പെറ്റല്‍സ് ഗ്ലോബ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റീം ഫോര്‍ കിഡ്സ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.