??.?????????? ????? ???????? ????????????????????? ??.????? ????? ???????? ????????????? ?????????? ??.?.? ??????? ????? ????? ??????? ???????????? ???????

മെത്രാപ്പോലീത്താക്ക്​ സ്വീകരണം നൽകി

ദുൈബ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിെൻറ നിയുക്ത സഹായ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ട, അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം സ്വദേശിയുമായ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താക്കും, മാര്‍ത്തോമാ സഭയുടെ കുന്നംകുളം - മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീത്തൂസ് തിരുമേനിക്കും കുന്നംകുളം യു.എ.ഇ പ്രവാസി സമൂഹം ഷാര്‍ജ ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ സ്വീകരണം നൽകി.  യഥാര്‍ത്ഥ ദൈവസ്‌നേഹം ഉള്ളിടങ്ങളില്‍ ജാതിമത സമുദായ വേര്‍തിരിവുകള്‍ ഉണ്ടാകില്ലെന്നും വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യര്‍ തമ്മിലുള്ള ഒരുമയുടെ പെരുമയില്‍ ദൈവസ്‌നേഹം ദര്‍ശിക്കാന്‍ സാധിക്കുമെന്നും  ഡോ.തോമസ് മാര്‍ തീത്തൂസ് മെത്രപോലീത്ത  പറഞ്ഞു. ഇടവക വികാരി ഫാ.അജി.കെ ചാക്കോ, ഫാ. ജോമി വര്‍ഗീസ്, പി.സി സൈമണ്‍,  റെനില്‍ റോയ്, കെ.ഐ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പി.എസ് ജോയ് സ്വാഗതവും ഡബിന്‍ ബെന്നി നന്ദിയും പറഞ്ഞു. 
 
News Summary - uae events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.