?????? ?????? ???????? ????????????? ??????????????? ????????? ???????? ????????? ?????????? ????????????? ???? ??????? ??? ??????? ?? ??????? ??????????????

അബൂദബി ചർച്ചിലെ ഇൗസ്​റ്റർ  ആഘോഷത്തിൽ ശൈഖ്​ നഹ്​യാനും

അബൂദബി: അബൂദബി സെൻറ് ആൻറണീസ് കോപ്റ്റിക് ഒാർത്തഡോക്സ് കത്തീഡ്രൽ ചർച്ചിലെ ഇൗസ്റ്റർ ആഘോഷത്തിൽ സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പെങ്കടുത്തു. 
ചടങ്ങിൽ സംസാരിച്ച അദ്ദേഹം ഇൗജിപ്ഷ്യൻ നഗരങ്ങളായ ടാൻറ, അലക്സാൻഡിയ എന്നിവിടങ്ങളിലെ കോപ്റ്റിക് ചർച്ചുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുകയും സംഭവത്തിലെ മരണങ്ങളിലും പരിക്കുകളിലും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 
ഇൗജിപ്തും യു.എ.ഇയും തമ്മിലുള്ള മികച്ച ബന്ധെത്ത ശൈഖ് നഹ്യാൻ പ്രശംസിച്ചു. ഭീകരാക്രമണത്തെ എതിരിടാനും ജനങ്ങൾ തമ്മിലുള്ള സൗഹാർദവും െഎക്യവും തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഇൗജിപ്തിെൻറ കഴിവിൽ അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ശൈഖ് ശാഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി, പ്രസിഡൻഷ്യൽകാര്യ മന്ത്രാലയത്തിലെ മത^നീതിന്യായ ഉപദേഷ്ടാവ് അലി ആൽ ഹാഷിമി, യു.എ.ഇയിലെ ഇൗജിപ്ഷ്യൻ അംബാസഡർ വാഅൽ മുഹമ്മദ് ഗാദ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. 
ഇൗജിപ്തിൽ ഭീകരാക്രമണമുണ്ടായ ഉടനെ യു.എ.ഇ ഒൗഖാഫ് പ്രതിനിധി സംഘം ഇതേ ചർച്ചിൽ സന്ദർശനം നടത്തി െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
 
News Summary - uae easter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.