ലോകനഗരങ്ങളെ അക്ഷര ചിത്രങ്ങളാക്കി ദിയാ അല്ലാം

ദുബൈ: കുതിച്ചു മുന്നേറുന്ന ആധുനിക സാ​േങ്കതിക വിദ്യയുടെ പരകോടിയിലേക്ക്​ പായാൻ വെമ്പു​േമ്പാഴും പൗരാണിക കലകളുടെ നൈർമല്യംകൈമോശം വന്നില്ലെന്ന്​ ഒാർമപ്പെടുത്തുക കൂടിയായിരുന്നു ദുബൈ ഫോണ്ടി​​െൻറ പ്രകാശന വേദി. പ്രമുഖ കാലിഗ്രഫി വിദഗ്​ധനായ ദിയാ അല്ലാമി​​െൻറ തത്സമയ ചിത്രരചനയും ദുബൈ ഒപ്പേറയിൽ ഒരുക്കിയിരുന്നു. ദുബൈ, പാരീസ്​, ന്യൂയോർക്ക്​, ലണ്ടൻ, റോം, ഡൽഹി എന്നീ നഗരങ്ങളുടെ സുപ്രധാന അടയാള ചിഹ്​നങ്ങൾ അതാതു നഗരങ്ങളുടെ പേരു കൊണ്ട്​ വരഞ്ഞിട്ടാണ്​ ദിയാ കാണികളുടെ മനസു കീഴടക്കിയത്​. ബുർജ്​ ഖലീഫയും ഇൗഫൽ ഗോപുരവും സ്​റ്റാച്യൂ ഒഫ്​ ലിബർട്ടിയും ക്ലോക്​ ടവറും പിസാ ഗോപുരവും കഴിഞ്ഞ്​ താജ്​മഹലി​​െൻറ ചെറുരൂപമാണ്​ ഡൽഹിക്കായി അടയാളപ്പെടുത്തിയത്​. ഇമറാത്തി ആത്​മാവ്​ പേറുന്ന ഇൗജിപ്​ഷ്യൻ കലാകാരൻ എന്ന്​ സ്വയം വിശേഷിപ്പിക്കുന്ന ദിയാ നഗര ആസൂത്രണ വിദഗ്​ധനും വാസ്​തുശിൽപിയുമാണ്​. പക്ഷെ ആറു വർഷമായി കാലിഗ്രഫിയാണ്​ മുഖ്യ കമ്പം. അറബി ഭാഷയുടെ സൗന്ദര്യം അതി​​െൻറ സമ്പൂർണ സത്തയോടെ അവതരിപ്പിക്കാനുള്ള അന്വേഷണമാണ്​ അക്ഷര ചിത്ര രചനയിലൂടെ താൻ നടത്തുന്നതെന്ന്​ അദ്ദേഹം പറയുന്നു.

 
 
News Summary - uae drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.