അബൂദബി: മുസഫയിൽ നിരവധി നായകളെ വിഷം അകത്തുചെന്ന് ചത്ത നിലയിൽ കാണപ്പെട്ടു. യു.എ.ഇയിലെ പ്രമുഖ മൃഗപരിപാലന സംഘം തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന സ്ഥലത്താണ് നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. നായകളെ കൊന്ന സാമൂഹിക ദ്രോഹികളെ ശിക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. രക്ഷപ്പെട്ട നായകൾക്ക് ‘ആനിമൽ ആക്ഷൻ യു.എ.ഇ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്. വിഷം അകത്തുചെന്ന ആറോളം നായകളെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ‘ആനിമൽ ആക്ഷൻ യു.എ.ഇ’യുടെ ഫേസ് ബുക്ക് പേജിൽ നിരവധി പേരാണ് കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.