ദുബൈ: യു.എ.ഇ ഫുട്ബാൾ അസോസിയേഷന് കീഴിൽ കഴിഞ്ഞദിവസം ആരംഭിച്ച ബി ഡിവിഷൻ ഫുട്ബാൾ ലീഗിൽ അഞ്ചു മലയാളികളും.
റിസ്വാൻ, നൗഫൽ (ഇരുവരും കാസർകോട്), ഇൻസമാം (മാഹി), ഹാറൂൺ റഷ ീദ് (തൃശൂർ), നൗഫൽ (കോഴിക്കോട്) എന്നിവർക്കാണ് ഇന്ത്യയിൽനിന്ന് ബി ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. നൗഫൽ കോഴിക്കോട് എഫ്.സി ദുബൈക്ക് വേണ്ടിയും മറ്റുള്ളവർ അൽ ഹിലാൽ യുനൈറ്റഡ് എഫ്.സിക്കുവേണ്ടിയും ബൂട്ടണിയും.
ബി ഡിവിഷൻ ലീഗിൽ 10 ക്ലബുകളാണ് മാറ്റുരക്കുന്നത്. 32 രാജ്യങ്ങളിൽനിന്ന് മുന്നൂറോളം താരങ്ങൾ പങ്കെടുത്ത ട്രയൽസിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷനുകീഴിൽ കളിക്കുന്ന ക്ലബുകളിലെ താരങ്ങളെ കെഫാ യു.എ.ഇയുടെ നേതൃത്വത്തിലാണ് ട്രയൽസിലേക്ക് എത്തിച്ചത്.
ബി ഡിവിഷൻ ഫുട്ബാൾ ലീഗിൽ മത്സരിക്കുന്ന രണ്ടു ക്ലബുകളിൽ ജനറൽ സെക്രട്ടറിമാരായി നിയുക്തരായതും രണ്ടു മലയാളികളാണ്. കോഴിക്കോട് സ്വദേശി സക്കറിയ അൽ ഹിലാൽ ക്ലബിെൻറയും, മലപ്പുറം സ്വദേശി ഷെബീർ യുനൈഡ് എഫ്.സിയുടെയും കാര്യദർശികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.