രണ്ട്​ പിടികിട്ടാപ്പുള്ളികളെ നാടുകടത്തി യു.എ.ഇ

ദുബൈ: സംഘടിത കുറ്റകൃത്യവിരുദ്ധ നടപടികളുടെ ഭാഗമായി രണ്ട്​ രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങളിലേക്ക്​ നാടുകടത്തി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഫ്രാൻസ്​, ബെൽജിയം എന്നീ രാജ്യങ്ങളുമായാണ്​ കുറ്റവാളി കൈമാറ്റം നടന്നത്​.

ഇന്‍റർപോൾ റെഡ്​ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ രണ്ട്​ ​പ്രതികളേയും ദുബൈ പൊലീസ്​ യു.എ.ഇയിൽ നിന്ന്​ പിടികൂടുകയായിരുന്നു. കുറ്റവാളികളുടെ പേരുകൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതികളിൽ ഒരാളെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന്​ മയക്കുമരുന്ന്​ കടത്തിയ കേസിൽ ഫ്രഞ്ച്​ അതോറിറ്റി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

സംഘത്തിന്‍റെ നേതാവിനെ സഹായിച്ചിരുന്നതും ഇയാളാണ്​. മയക്കുമരുന്ന്​ കടത്ത്​ കേസിൽ രണ്ടാമത്തെ പ്രതിക്കെതിരെ ബെൽജിയം അതോറിറ്റിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തിൽ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇയുടെ പ്രതിബദ്ധതയാണ്​ ആഗോള തലത്തിൽ നടന്നുവരുന്ന കുറ്റവാളി കൈമാറ്റമെന്ന്​ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സമാനമായി നേരത്തെയും യു.എ.ഇ പിടികിട്ടാപ്പുള്ളികളെ വിദേശ രാജ്യങ്ങൾക്ക്​ കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം ചൈനക്കാണ്​ കൊടുംകുറ്റവാളിയെ കൈമാറിയത്​. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മൂന്ന്​ ബെൽജിയം പൗരൻമാരെ ജൂലൈ 13ന്​ യു.എ.ഇ സ്വദേശത്തേക്ക്​ നാടുകടത്തിയിരുന്നു.

Tags:    
News Summary - uae Deported two Criminals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.