ഷാര്‍ജ: റോഡ് മുറിച്ച് കടക്കാന്‍ അനുവദനീയമല്ലാത്ത ഭാഗങ്ങളില്‍ കൂടി മുറിച്ച് കടന്ന 894 പേര്‍ക്ക് പിഴയിട്ടതായി ഷാര്‍ജ പൊലീസിലെ ഗതാഗത വിഭാഗം അറിയിച്ചു.
ഷാര്‍ജയിലെ വിവിധ റോഡുകളിലാണ് നിയമലംഘനങ്ങള്‍ കണ്ടത്തെിയത്.
ഗതാഗത ബോധവത്കരണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അകപ്പെട്ടതെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ഖത്തര്‍ പറഞ്ഞു.
റോഡ് മുറിച്ച് കടക്കാനായി സിഗ്നലുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ സീബ്ര വരകളിട്ടിട്ടുണ്ട്. അത് വഴിയാവണം മുറിച്ച് കടക്കേണ്ടത്. ഇത്തരം ഭാഗങ്ങളില്‍ ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള സൗകര്യം ഒരുക്കണം. എന്നാല്‍ സിഗ്നല്‍, സീബ്ര വരകള്‍ എന്നിവ ഇല്ലാത്ത ഭാഗങ്ങളിലൂടെ മുറിച്ച് കടക്കുന്നത് അപകടത്തിനും നിയമ നടപടികള്‍ക്കും വഴിവെക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ അല്‍ നഹ്ദ, അല്‍ഖാന്‍, അല്‍ താവൂന്‍ റോഡുകളില്‍ റോഡ് മുറിച്ച് കടക്കാന്‍ സിഗ്നല്‍, സീബ്രവരകള്‍ എന്നിവയില്ലാത്തത് കാരണം കാല്‍നടയാത്രക്കാര്‍ ഏറെ പ്രയാസപ്പെടുന്നതായി പ്രദേശ വാസികള്‍ പറഞ്ഞു.
അപകടം നിത്യ സംഭവമായ അല്‍ ഇത്തിഹാദ് റോഡിലെ അന്‍സാര്‍ മാളിന് സമീപത്തും കിങ് ഫൈസല്‍ റോഡില്‍ നിന്ന് ജമാല്‍ അബ്ദേല്‍ നാസര്‍ റോഡിലേക്കുമുള്ള ഭാഗത്ത് നടപ്പാലത്തിെൻറ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.