ദുബൈ: യു.എ.ഇയുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രിയോടടുത്ത സാഹചര്യത്തിൽ കടുത്ത ചൂടു മൂലമുണ്ടാവുന്ന പ്രയാസങ്ങളെ നേരിടാൻ പ്രതിരോധ മാർഗങ്ങൾ നിർബന്ധമാവുന്നു. മെസൈറയിൽ ബുധനാഴ്ച 49.6 ചൂടാണ് രേഖപ്പെടുത്തിയത്. വാരാന്ത്യത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം നൽകുന്ന സൂചന. ഇനി ആഗസ്റ്റ് അവസാനം വരെ ചൂട് ഉയർന്ന നിലയിൽ തുടരുകയും ചെയ്യും.
ചൂടിൽ പുറത്തിറങ്ങുന്നവർ മികച്ച മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നോമ്പുകാലമാകയാൽ എളുപ്പം ജലനഷ്ടം സംഭവിക്കാൻ ഇത് ഇടയാക്കും. ചൂട് കടുക്കുന്ന ഉച്ച നേരങ്ങളിൽ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനാണ് നിർദേശം. കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുന്നതിനെ ശക്തമായി നിരുൽസാഹപ്പെടുത്തുന്നുമുണ്ട്. കോട്ടൻ, ലിനൻ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. പുറത്തു പോകുേമ്പാൾ മുഖാവരണവും കൂളിംഗ് ഗ്ലാസുകളും കരുതണം. കുടയും തൊപ്പിയും ഉപേയാഗിക്കുന്നത് ഏറെ അഭികാമ്യം.
നോമ്പ് തുറന്ന ശേഷം വെള്ളവും പഴച്ചാറുകളും പഴങ്ങളും ധാരാളമായി ഉപയോഗിക്കണം. നോമ്പ് അനുഷ്ഠിക്കാത്തവർ പുറത്തിറങ്ങും മുൻപ് കഴിയുന്നത്ര വെള്ളം കുടിക്കുകയും വെള്ളക്കുപ്പികൾ കരുതുകയും വേണം. ഉപ്പ് ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. വെയിലിൽ യാത്ര ചെയ്ത് അകത്തെത്തിയാലുടൻ കാലുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. എന്നാൽ ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. ചർമ സംരക്ഷണത്തിന് സൺസ്ക്രീൻ ലോഷനുകളോ പ്രകൃതി ദത്ത ഒൗഷധക്കൂട്ടുകളോ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.