ഷാര്‍ജ: ദുബൈയുടെ ഭാഗമായ ലഹ്ബാബ് മരുഭൂമിയിലൂടെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഏത് സമയവും ഒട്ടകങ്ങള്‍ റോഡിലേക്ക് കൂട്ടമായി കടന്ന് വരാന്‍ സാധ്യതയേറെയാണ്. ലഹ്ബാബ്-മദാം ഹൈവേയില്‍ നിന്ന് മരുഭൂമിയുടെ അകത്തളങ്ങളിലേക്ക് പോകുന്ന റോഡുകളിലാണ് ഒട്ടകങ്ങള്‍ വരിവരിയായി സവാരിക്കിറങ്ങുന്നത്. നിരവധി മലയാളികള്‍ ദിനംപ്രതി തൊഴിലുമായി ബന്ധപ്പെട്ട് ഈ ഭാഗത്തേക്ക് വാഹനവുമായി പോകുന്നതാണ്.
വാഹനങ്ങളുടെ കുറവ് കണ്ട് വേഗതയില്‍ വാഹനം ഓടിക്കാന്‍ തുനിയരുത്. മരുകപ്പലുകള്‍ ഏത് നിമിഷവും റോഡിലേക്ക് ഓടിയത്തൊം. വാഹനത്തില്‍ ഇടിക്കുന്ന ഒട്ടകങ്ങള്‍ വാഹനത്തിന്‍െറ ബോണറ്റിലേക്കാണ് വീഴുക. ക്വിന്‍റല്‍ കണക്കിന് തുക്കമുള്ള ഇവയുടെ വീഴ്ച്ചയില്‍ തന്നെ വാഹനം തകരും. വാഹനത്തിന്‍െറ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തിലുള്ള നിരവധി അപകടങ്ങള്‍ വിവിധ മരുപ്രദേശങ്ങളില്‍ നടന്നിട്ടുണ്ട്. ഒട്ടകത്തെ ഇടിച്ചാല്‍ നിയമപരമായ നടപടികളും ശക്തമാണ്. കൃഷിയും ക്ഷീരമേഖലയും ഇടചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ലഹ്ബാബ്. ഒട്ടകത്തിന് പുറമെ ആട്, കോഴി, പശു, താറാവ്, ഒട്ടകപക്ഷി, പ്രാവ് തുടങ്ങിയവ ഇവിടെ വളരുന്നു. മിക്ക പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഈന്തമരങ്ങളുടെ തോട്ടങ്ങളും നിരവധിയുണ്ട്. ജബല്‍അലിയുമായി ബന്ധപ്പെട്ടാണ് ഈ മേഖല കിടക്കുന്നത്.
തോട്ടങ്ങളിലേക്ക് പുല്ലുമായി പോകുന്ന നിരവധി വാഹനങ്ങള്‍ മരുഭൂമിയിലെ റോഡുകളില്‍ കാണാം. തോട്ടങ്ങളിലെ വിളകളുമായാണ് ഇവ മടങ്ങുക.
തോട്ടങ്ങളിലധികവും സ്വദേശികളുടെതാണ്. റോഡിന്‍െറ രണ്ട് വശവും വിശാലമായ മണല്‍പ്പരപ്പാണ്. റോഡില്‍ നിന്ന് തെന്നുന്ന വാഹനങ്ങള്‍ മരുഭൂമിയിലേക്ക് മറിയാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.