അബൂദബി: റമദാൻ മാസത്തിൽ വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ ബസ് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി നഗരസഭ^ഗതാഗത വകുപ്പ് വ്യക്തമാക്കി. എന്നാൽ, അൽ സാഹിയ-അബൂദബി അന്താരാഷ്ട്ര വിമാനത്താവള സർവീസ് പതിവ് പോലെ നടക്കും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ ൈവകുന്നേരം നാല് വരെയായിരിക്കും മുഖ്യ ബസ് സ്റ്റേഷൻ പ്രവർത്തിക്കുക. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം മൂന്ന് വരെയേ പ്രവർത്തനമുണ്ടാകൂ. നഗരസഭ-ഗതാഗത വകുപ്പിെൻറ മഖ്തയിലെ മുഖ്യ ശാഖ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതിനും വൈകുന്നേരം മൂന്നിനും ഇടയിലായിരിക്കും പ്രവർത്തിക്കുക.
ശനി മുതൽ ബുധൻ വരെ രാവിലെ ഒമ്പതിനും ഉച്ചക്ക് രണ്ടിനും ഇടയിൽ പാർക്കിങ് ഫീസ് ഇൗടാക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിനും പുലർച്ചെ 2.30നും ഇടയിൽ പാർക്കിങ് ഫീസ് നൽകണം. വെള്ളിയാഴ്ച പുലർച്ചെ 12.01 മുതൽ ശനിയാഴ്ച രാവിലെ 8.59 വരെ പാർക്കിങ് സൗജന്യമായിരിക്കും.
പള്ളികളുടെ സമീപത്തുള്ള പാർക്കിങ് സ്ഥലങ്ങളിൽ തറാവീഹ് നമസ്കരിക്കുന്നവരുടെ സൗകര്യത്തിനായി പാർക്കിങ് സൗജന്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണമെന്നും താമസക്കാരുെട പാർക്കിങ് ഇടങ്ങൾ ഉപയോഗിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.