ഷാര്‍ജ അല്‍ ബദി പാലസ് പാലം തുറന്നു

ഷാര്‍ജ: ദൈദ് റോഡിനെയും അല്‍ ബദി പാലസ് റോഡിനെയും ബന്ധിപ്പിക്കുന്ന പാലം തുറന്നു. 3.10 കോടി ദിര്‍ഹം ചെലവിട്ട് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ആര്‍.ടി.എ) ആണ് പാലത്തി​​​െൻറ നിര്‍മാണം പൂര്‍ത്തികരിച്ചത്. ഭാവിയില്‍ ദൈദ് റോഡ് വികസിപ്പിക്കുന്നത് കണക്കിലെടുത്ത് 45 മീറ്റര്‍ നീളമുള്ള പാലമാണ് നിര്‍മിച്ചിരിക്കുന്നത്. 
ദൈദ് റോഡിലെ പാതകള്‍ കൂട്ടുമ്പോള്‍ പാലം യാതൊരു വിധ തടസങ്ങളും സൃഷ്​ടിക്കില്ല എന്ന് അധികൃതര്‍ പറഞ്ഞു. 7.3 മീറ്റര്‍ വീതിയാണ് റോഡിന്. റൗണ്ടബൗട്ടും ഫ്രി എക്സിറ്റ് റോഡും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ലോഹ ചട്ടകൂട് ഒരുക്കി കോണ്‍ക്രീറ്റ് ചെയ്താണ് പാലം പൂര്‍ത്തിയാക്കിയത്. 
ഷാര്‍ജയിലെ മിക്ക പാലങ്ങളും ഈ രീതിയിലാണ് നിര്‍മിച്ചത്. 
ഷാര്‍ജയുടെ അടിസ്ഥാന കൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണമാണ് പാലവും അനുബന്ധ റോഡുകളും പൂര്‍ത്തിയാക്കിയത്. ഷാര്‍ജ അന്താരാഷ്​ട്ര വിമാനത്താവളത്തിന് സമീപവും പാലത്തി​​​െൻറ നിര്‍മാണം പുരോഗമിക്കുകയാണ്. 
 

News Summary - uae bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.