??.??.?? ????????? ??????

യു.എ.ഇ ബ്രാൻഡിന്​ ചിഹ്നമായി

ദു​ബൈ: സ​ു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന എ​ക്​​​സ്​​പ ോ​ക്കും മു​ന്നോ​ടി​യാ​യി യു.​എ.​ഇ ​എ​ന്ന ദേ​ശീ​യ ബ്രാ​ൻ​ഡി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലോ​ഗോ തെ​ര​ഞ്ഞ െ​ടു​ത്തു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​െ​ങ്ക​ടു​ത്ത വോ​െ​ട്ട​ടു​പ്പി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളെ ഏ​ഴു​ വ​ർ​ണ​വ​ര​ക​ൾ കൊ​ണ്ട്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ലോ​ഗോ​യാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്.യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

യു.​എ.​ഇ ബ്രാ​ൻ​ഡി​​െൻറ ലോ​ഗോ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ ക​ലാ​കാ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു


10.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്​ ലോ​ക​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി വോ​െ​ട്ട​ടു​പ്പി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. ഖ​സ​ർ അ​ൽ വ​ത്വ​നി​ൽ ന​ട​ന്ന പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഫൈ​ന​ലി​ലെ​ത്തി​യ മൂ​ന്നു​ ലോ​ഗോ​ക​ൾ ത​യാ​റാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച 49 ക​ലാ​പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു. പ്ര​കാ​ശ​ന പ​രി​പാ​ടി​യു​ടെ വി​ഡി​യോ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.ലോ​ഗോ തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി ന​ട​ത്തി​യ ഒാ​രോ വോ​ട്ടി​നും പ​ക​ര​മാ​യി 10 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ മ​ര​ങ്ങ​ൾ ന​ടു​മെ​ന്നും ഇൗ ​യ​ജ്ഞം പു​തു പ്ര​തീ​ക്ഷ​ക​ളു​ടെ​യും പ്ര​ചോ​ദ​ന​ത്തി​​െൻറ​യും ഗാ​ഥ ര​ചി​ക്കു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​െൻറ ക​ഥ ലോ​ക​ത്തോ​ടു പ​റ​യാ​ൻ ഇ​നി ഇൗ ​അ​ട​യാ​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

Tags:    
News Summary - uae brand-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.