ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

അബൂദബി: ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിനും, സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണിതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിനും ബഹ്റൈനും ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദിയുടെ 'വെദ്യാൻ' എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഇറാൻ ആക്രമണത്തെയും യു.എ.ഇ അപലപിച്ചു.

Tags:    
News Summary - UAE condemns Iranian attacks on Bahrain and Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.