Posted On
date_range Updated On
date_range വാർഷിക പരീക്ഷാ ഫലം ജൂലൈ 12, 13 തീയതികളിൽ
ദുബൈ: 2025–2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കുന്ന തീയതി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. എല്ലാ സ്കൂൾ തലങ്ങളിലുമുള്ള ഫലം ജൂലൈ 12, 13 തീയതികളിലായാണ് പ്രഖ്യാപിക്കുക.
ഫല പ്രഖ്യാപന സമയക്രമം
- ജൂലൈ 12, ഞായറാഴ്ച: ഗ്രേഡ് 12: രാവിലെ 10:00 മണി മുതൽ
- ഗ്രേഡ് 9 മുതൽ 11 വരെ: ഉച്ച 12:00 മണി മുതൽ
- ജൂലൈ 13, തിങ്കളാഴ്ച:
- ഗ്രേഡ് 5 മുതൽ 8 വരെ: രാവിലെ 10:00 മണി മുതൽ
- ഗ്രേഡ് 1 മുതൽ 4 വരെ: ഉച്ച 12:00 മണി മുതൽ
വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ 'സ്റ്റുഡന്റ് പോർട്ടൽ' വഴി ഇലക്ട്രോണിക് വെരിഫിക്കേഷൻ സേവനം ഉപയോഗിച്ച് പ്രിന്റ് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം, പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ച് രാത്രി 8:00 മണി മുതൽ അടുത്ത ദിവസം ഉച്ച 12:00 മണി വരെ സർട്ടിഫിക്കറ്റ് പ്രിന്‍റിങ് ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.