അറബ് എലീറ്റ് ഫുട്ബാൾ അക്കാദമി ടൂർണമെന്‍റ്​ സമാപിച്ചു

ദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എ.സ്‌സി), ഡെൽറ്റ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അറബ് എലീറ്റ് ഫുട്ബാൾ അക്കാദമി ടൂർണമെന്റ് ദുബൈ സ്പോർട്സ് സിറ്റിയിലും ദുബൈ സ്പോർട്സ് വേൾഡിലുമായി സമാപിച്ചു. യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്​, ഒമാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 42 അക്കാദമികളെ പ്രതിനിധീകരിച്ച് 72 ടീമുകളിലായി 1,230 കളിക്കാർ ടൂർണമെന്‍റിൽ പങ്കെടുത്തു. അണ്ടർ-9 മുതൽ അണ്ടർ-14 വരെയുള്ള പ്രായപരിധികളിലായി അഞ്ച് ദിവസങ്ങളിൽ 225 മത്സരങ്ങളാണ്​ അരങ്ങേറിയത്​.

വളർന്നുവരുന്ന ഫുട്​ബാൾ പ്രതിഭകളെ കണ്ടെത്തുന്നതിനും പുതു സീസണിന് മുന്നോടിയായി അക്കാദമി താരങ്ങൾക്കുള്ള തയാറെടുപ്പ്​ ക്യാമ്പായും ടൂർണമെന്റ് മാറി. കായിക പ്രതിഭകളെ വളർത്തിയെടുത്ത് ദുബൈയെ ആഗോള കായിക കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള 'ദുബൈ സ്പോർട്സ് സ്ട്രാറ്റജി 2033'-ന്റെ ഭാഗമായാണ് ചാമ്പ്യൻഷിപ്​ സംഘടിപ്പിച്ചത്.

Tags:    
News Summary - Arab Elite Football Academy Tournament concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.