അബൂദബി: ഒമാൻ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന യു.എ.ഇ ബോട്ടുനിരകൾക്ക് നേരെ വെടിവെപ്പ്. ഫുജൈറ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ കടലിൽ മത്സ്യബന്ധനം നടത്തവേ ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് ആക്രമണമുണ്ടായതെന്ന് ബോട്ടിലെ ജീവനക്കാർ അറിയിച്ചു. ആക്രമണം നടത്തിയത് കള്ളക്കടത്തുകാരാണെന്ന് കരുതുന്നതായും അവരുടെ പാതയിൽ തടസ്സമായതിനാലാണ് ആക്രമണമുണ്ടായതെന്നും ജീവനക്കാർ അഭിപ്രായപ്പെട്ടു. വെടിവെപ്പ് തുടങ്ങിയപ്പോൾ തന്നെ കരയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ബോട്ട് എൻജിൻ, വല തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്തുക്കളും നഷ്ടമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.