തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദുബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമുക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന, ജില്ല ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, റഹീസ് തളശേരി, അഡ്വ. സാജിദ് അബൂബക്കർ, നൗഫൽ വേങ്ങര തുടങ്ങിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.