ഇൻകാസ് ഫുജൈറ പാലക്കാട് കമ്മിറ്റി നടത്തിയ വിജയാഘോഷം
ഫുജൈറ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മികച്ച വിജയം ഇൻകാസ് ഫുജൈറ പാലക്കാട് കമ്മിറ്റി ഇൻകാസ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.
പാലക്കാട് ജില്ലയിൽ പതിറ്റാണ്ടുകളായി എൽ.ഡി.എഫ് ഭരിച്ചിരുന്ന നെല്ലായ വിളയൂർ മുതുതല അടക്കമുള്ള പഞ്ചായത്തുകളും പട്ടാമ്പി നഗരസഭ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അടക്കം തിരിച്ചുപിടിച്ചുകൊണ്ടാണ് യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി സീനിയർ ജനറൽ സക്രട്ടറി കെ.സി. അബൂബക്കർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പത്ത് വർഷത്തെ പിണറായിയുടെ അഴിമതി ഭരണത്തിനും കൊള്ളക്കും വർഗീയപ്രീണനത്തിനും ജനദ്രോഹ നടപടിക്കും എതിരായ വിധിയെഴുത്താണിതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ല പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട്, സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ ജിതേഷ് നമ്പറോൻ, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, ജില്ല വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ, ഷാനവാസ്, നദീർ, സെക്രട്ടറിമാരായ സുബൈർ അപ്ന, ഒ.ടി. സുബൈർ, ജോയിൻ ട്രഷറർ കബീർ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.