രഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിൽ ഇൻകാസ് അബൂദബി സംഘടിപ്പിച്ച ആഘോഷം
അബൂദബി: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിൽ ഇൻകാസ് അബൂദബിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് അഹദ് വെട്ടൂർ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് സലിം ചിറക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കേക്കും ലഡുവും പായസവും ചേർന്ന് മധുരവിതരണം നടത്തി.
ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ട്രഷറർ സാബു അഗസ്റ്റിൻ, സമാജം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ഇൻകാസ് കേന്ദ്രകമ്മിറ്റി സെക്രട്ടറിമാരായ ടി.എം. നിസാർ, നിബു സാം ഫിലിപ്പ് എന്നിവർ സംസാരിച്ചു. അസി. ട്രഷറർ രാജേഷ് വടകര, ജില്ല ഭാരവാഹികളായ ഷാജികുമാർ, നാസർ ആലംകോട്, ഓസ്റ്റിൻ, എ.ടി. റിയാസ്, റിയാസിദ്ദീൻ, രജീഷ് കൊടോത്ത്, സുധീഷ് കൊപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.