ഇന്ത്യൻ ഗോതമ്പിന്‍റെ കയറ്റുമതിക്ക്​ യു.എ.ഇയിൽ നാലു മാസം നിരോധനം

ദുബൈ: ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്ക്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം മൊറട്ടോറിയം ഏർപ്പെടുത്തി. നാലു മാസത്തേക്കാണ്​ നിരോധനം ഏർപ്പെടുത്തിയത്​. അന്താരാഷ്ട്ര സംഭവവികാസങ്ങൾ വ്യാപാരത്തെ ബാധിച്ച സാഹചര്യം കണക്കിലെടുത്താണ്​ തീരുമാനം. ഫ്രീ സോണുകളിലടക്കം മുഴുവൻ സാമ്പത്തിക മേഖലകളിലും നിരോധനം ബാധകമാണ്​. സാധാരണ ഗോതമ്പിനും ​പൊടിയാക്കിയതും മാവാക്കിയതുമായ എല്ലാ ഇനങ്ങൾക്കും കയറ്റുമതി വിലക്കുണ്ട്​.

​കഴിഞ്ഞ മാസം ഇന്ത്യ ഗോതമ്പ്​ കയറ്റുമതിക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നു. യുക്രെയ്​ൻ യുദ്ധമടക്കമുള്ള കാരണങ്ങളാൽ അന്താരാഷ്​ട്ര വിപണിയിൽ ആവശ്യം ഉയർന്നതും ഉൽപാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാകുന്നത്​ തടയുന്നതിനുമാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്​. എന്നാൽ ചില രാജ്യങ്ങളിലേക്ക്​ നിലവിലുള്ള ധാരണപ്രകാരം ഗോതമ്പ്​ കയറ്റുമതി ചെയ്യുന്നുണ്ട്​. ഇത്തരത്തിൽ ആഭ്യന്തര ഉപഭോഗത്തിനായി യു.എ.ഇയിലേക്ക്​ ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്ന്​ സാമ്പത്തിക മന്ത്രാലയം വ്യക്​തമാക്കി.

Tags:    
News Summary - UAE bans export of Indian wheat for four months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.