അബൂദബി: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ യു.എ.ഇ എംബസിയുടെ പ്രവർത്തനം പുനരാരം ഭിച്ചു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. < br> ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണ ഗതിയിലാക്കണമെന്ന യു.എ.ഇയുടെ ആഗ്രഹമാണ് ഇൗ നീക്കത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവ ും സംരക്ഷിക്കുന്നതിൽ അറബ് നാടുകൾക്കുള്ള പങ്ക് ശക്തിപ്പെടുത്താൻ എംബസിയുടെ പ്രവർത്തനം തുടങ്ങുന്നതിലൂടെ കഴിയും. സിറിയയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലുണ്ടാകുന്ന അപകടകരമായ ഇടപെടലുകൾ നേരിടാനും പുതിയ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. തുർക്കിയുടേയും ഇറാെൻറയും സ്വാധീനം വർധിക്കുന്നത് തടയുന്നതിൽ അറബ് പങ്കാളിത്തം നിർണായകമാണെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു. ദമാസ്ക്കസിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലൂടെ യു.എ.ഇ. ഇതിൽ ശക്തമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
യു.എ.ഇയുടെ ഷെർഷെ ദഫെ അബ്ദുൽ ഹക്കിം നയിമിയുടെ നേതൃത്വത്തിലാണ് എംബസി പരിസരത്ത് യു.എ.ഇ. പതാക ഉയർത്തിയത്. മറ്റ് അറബ് രാജ്യങ്ങളുടെ എംബസികൾ തുറക്കുന്നതിന് ആദ്യ പടിയായാണ് യു.എ.ഇ. എംബസി തുറന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇറാഖ് അംബാസിഡർ അടക്കം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ചടങ്ങിന് എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിച്ച സമയത്താണ് ഇവിടെയുള്ള എംബസികൾ അടച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ അറബ് രാജ്യങ്ങളുമായി സുപ്രധാന ധാരണകളിൽ എത്തിയതായി സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസംബർ ആദ്യം സുഡാൻ പ്രസിഡൻറ് ഉമർ അൽ ബശീർ സിറിയ സന്ദർശിച്ചിരുന്നു. സിറിയൻ സംഘർഷം തുടങ്ങിയ ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായിരുന്നു സുഡാൻ പ്രസിഡൻറ്.
ആഭ്യന്തര കലാപം നടക്കുന്ന കാലയളവിലെല്ലാം യു.എ.ഇയിൽ സിറിയൻ എംബസി പ്രവർത്തിച്ചിരുന്നു. സിറിയയിൽ നിന്ന് ഷാർജയിലേക്ക് വിമാന സർവീസുകളും നടത്തിയിരുന്നു. അറബ് രാജ്യങ്ങളിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന ഒമാൻ മാത്രമാണ് ഇൗ കാലമത്രയും സിയയിലെ എംബസി നിലനിർത്തിപോന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.