അബൂദബി: സഹിഷ്ണുതയുടെയും സമാധാനത്തിെൻറയും ആഗോള തലസ്ഥാനമായ യു.എ.ഇ 2019 സഹിഷ് ണുതയുടെ വർഷമായി ആചരിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആണ ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സഹിഷ്ണുതയുടെ ആഗോള കേന്ദ്രമെന്ന നിലയിലെ യു.എ.ഇയുടെ സ്ഥാനം ഉയർത്തിപ്പിടിക്കുകയും പ്രാദേശിക- അന്തർദേശീയ സമൂഹങ്ങളിൽ സഹവ ർത്തിത്തത്തിെൻറയും സമാധാനത്തിെൻറയും മൂല്യങ്ങൾ പരത്തി ശക്തിപ്പെടുത്തുകയുമ ാണ് വർഷാചരണത്തിെൻറ ലക്ഷ്യം. യു.എ.ഇ ജനതക്ക് രാഷ്ട്രപിതാവ് ശൈഖ് സായിദ് കൈമാറിയ ഏറ്റവും വലിയ സൂക്ഷിപ്പുമുതലാണ് സഹിഷ്ണുത എന്നതിനാൽ നിലവിലെ സായിദ് വർഷത്തിെൻറ തുടർച്ച തന്നെയാവും സഹിഷ്ണുതാ വർഷാചരണം. ശൈഖ് സായിദിെൻറ അധ്യപനങ്ങളും പൈതൃകവും സഹിഷ്ണുതാ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന് ശൈഖ് ഖലീഫ ഒാർമ്മപ്പെടുത്തി. 2016 വായനാവർഷം, 2017 ദാനവർഷം, 2018 സായിദ് വർഷം എന്നിങ്ങനെയാണ് യു.എ.ഇ ആചരിച്ചു വന്നത്.
ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയർത്തുക എന്ന വർഷങ്ങൾ പഴക്കമുള്ള സ്വപ്നം സാക്ഷാൽകൃതമാക്കുവാനുള്ള ദേശീയ യത്നങ്ങളുടെ ആഘോഷമായി സഹിഷ്ണുതാ വർഷം ആചരിക്കപ്പെടും.ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സംസ്കാരങ്ങൾക്കും മത വിശ്വാസങ്ങൾക്കും തുറന്ന ഇടം നൽകുന്ന യു.എ.ഇയും സഹിഷ്ണുതയും കൈകോർത്ത് മുന്നോട്ടുപോകും. സഹവർത്തിത്ത മൂല്യങ്ങൾ ശക്തിപ്പെടുത്തുക, വിവിധ പദ്ധതികളും സംവാദങ്ങളും വഴി സഹിഷ്ണുതയുടെ ലോക കേന്ദ്രമെന്ന യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുക. സഹിഷ്ണുതാലുക്കളുടെ സമൂഹം സാധ്യമാക്കുക, മത^സാംസ്കാരിക സഹിഷ്ണുത ഉറപ്പാക്കുന്നതിനുള്ള നയ രൂപവത്കരണങ്ങൾക്ക് നേതൃത്വം നൽകുക, വിവിധ മാധ്യമങ്ങളിലൂടെയും പദ്ധതികൾ വഴിയും സഹിഷ്ണുതയും സഹവർത്തിത്തവും പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ച് മുഖ്യ ആശയങ്ങളിലൂന്നിയ ബഹുമുഖ പ്രവർത്തനങ്ങളാണ് വർഷാചരണത്തിെൻറ ഭാഗമായി നടത്തുക.
യുവജനങ്ങളിലും വരും തലമുറയിലും സഹിഷ്ണുതാ മൂല്യങ്ങളും െഎക്യഭാവങ്ങളും ആഴത്തിൽ പകരുന്നതിനുതകുന്ന സർക്കാർ നയങ്ങൾ വേണ്ടതുണ്ടെന്ന് യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. സഹിഷ്ണുത ഉൗട്ടി ഉറപ്പിക്കുന്ന സാംസ്കാരിക^വൈജ്ഞാനിക^ മാധ്യമ മുന്നേറ്റങ്ങൾക്ക് യു.എ.ഇ നേതൃപരമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയുടെയും സഹകരണത്തിെൻറയും ആഗോള മാതൃകയായാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് രാഷ്ട്രം കെട്ടിപ്പടുത്തതെന്നും ജനങ്ങളിൽ ഇൗ മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിൽ എന്നും തൽപരനായിരുന്നുവെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
സഹിഷ്ണുത രക്തത്തിൽ അലിഞ്ഞു ചേർന്ന രാഷ്ട്രം
രാഷ്ട്രം രൂപവത്കരിക്കവേ തന്നെ ഞരമ്പുകളിൽ ഉൾച്ചേർന്ന സഹിഷ്ണുത ഒരു ഘട്ടത്തിലും കൈമോശം വരുത്തിയില്ല യു.എ.ഇ ഇൗ രാജ്യത്ത് ജനിച്ചു വന്ന മനുഷ്യരോടു മാത്രമല്ല, ഇവിടെ താമസിക്കുന്ന ഒാരോ മനുഷ്യരോടും മൃഗ^പക്ഷി^സസ്യജാലങ്ങളോടു പോലും ആ നൻമയും കരുതലും കാത്തുപോന്നു.
2015 ജൂലൈയിൽ പ്രസിഡൻറ് ശൈഖ് ഖലീഫ പുറത്തിറക്കിയ െഫഡറൽ നിയമം ലോകത്തിനു തന്നെ മാതൃകയായിരുന്നു.
വിവേചനവും വിേദ്വഷവും ചെറുക്കുന്നതിന് ലക്ഷ്യം വെക്കുന്ന നിയമ പ്രകാരം വ്യക്തികളെയും സംഘങ്ങളെയും ജാതി, മതം, വംശം, നിറം, കുടുംബം തുടങ്ങിയവയുടെ പേരിൽ വിവേചനം ചെയ്യുന്നത് തടയുന്നതായിരുന്നു നിയമം. 2016ൽ യു.എ.ഇ മന്ത്രിസഭയിൽ സഹിഷണുതാ കാര്യ സഹമന്ത്രിയെ നിയോഗിച്ചു. ദേശീയ സഹിഷ്ണുതാ പദ്ധതിക്കും തുടക്കം കുറിച്ചു. ഭീകരതയെ ചെറുക്കുന്നതിന് ഇൻർനാഷനൽ ഇൻസ്റ്റിട്യൂട്ട് ഫോർ ടോളറൻസ്, ഹിദായത്ത് സെൻറർ, സവാബ് സെൻറർ തുടങ്ങിയ കേന്ദ്രങ്ങളും ആരംഭിച്ചു. ആഗോള സഹിഷ്ണുതാ സൂചിക പ്രകാരം മേഖലയിലെ ഒന്നാം നമ്പർ കേന്ദ്രമാണ് യു.എ.ഇ. ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.