?????

മരുഭൂ സഫാരിക്കിടെ വാഹനം മറിഞ്ഞ്​ രണ്ട്​ മലയാളികൾ മരിച്ചു

ഷാർജ: ഷാർജയിൽ മരുഭൂ സഫാരിക്കിടെ (ഡെസേർട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ്​ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമ ണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പലം സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേർ അപകടത്തിൽ നിന്ന്​ രക്ഷപെട്ടു .

മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദിൽ നിന്ന്​ സന്ദർശക വിസയിലാണ് നിസാം യു.എ.ഇയിലെത്തിയത്.

പെരിന്തൽമണ്ണ കക്കൂത്ത്​ കിഴിശ്ശേരി ബീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്​ ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന.

Tags:    
News Summary - two malayalis died while desert drive -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.