Posted On
date_range Updated On
date_range അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്
അജ്‌മാൻ: അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ 11നാണ് സംഭവം.
അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത് പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകട കാരണമെന്ന് അജ്‌മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.