ആഡംബര കാർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

ദുബൈ: വാഹനങ്ങൾ വാടകക്ക്​ നൽകുന്ന സ്ഥാപനത്തിൽനിന്ന്​ ആഡംബര കാർ മോഷ്ടിച്ച അറബ്​ വംശജരായ രണ്ടുപേർ പിടിയിൽ. ടൂറിസം കമ്പനിയുടെ വ്യാജ ലൈസൻസ്​ കാണിച്ചാണ്​ സംഘം കുറ്റകൃത്യം നടത്തിയത്​. ഇക്കഴിഞ്ഞ ഏപ്രലിലാണ്​ കേസിനാസ്പദമായ സംഭവം നടന്നത്​.

കാറുമായി മൂന്നംഗ സംഘം കടന്നുകളഞ്ഞതായി ദുബൈയിലെ സ്ഥാപനം പൊലീസിൽ പരാതി​പ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ രണ്ടുപേരെ പൊലീസ്​ പിടികൂടി ചോദ്യംചെയ്തു. ഇതിൽ ഇവർ കുറ്റം സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ നേരിട്ട്​ പ​ങ്കെടുത്ത ഒരാളെ കൂടി പിടികൂടാനുണ്ട്​. പ്രതികളെ ദുബൈ ക്രിമിനൽ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ആറുമാസത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്​.

മൂന്നുപേരും ചേർന്ന്​ ഒരുലക്ഷം ദിർഹം പിഴയും അടക്കണം. ശിക്ഷ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Two arrested for stealing a luxury car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.