ഷാർജ: തിരക്കേറിയ ജീവിതത്തിനിടയിൽ യാത്രകൾ വലിയ ആശ്വാസമാണ്. സംഘർഷഭരിതമായ മനസ്സുകളെ തണുപ്പിക്കാൻ മികച്ച യാത്രകൾക്ക് കഴിയും. എന്നാൽ, നല്ല രീതിയിൽ പ്ലാൻ ചെയ്തില്ലെങ്കിൽ യാത്രകൾ മടുപ്പുളവാക്കുന്നതായി മാറും. പരിചയ സമ്പന്നരായ ട്രാവൽ ഏജൻസികളുടെ സേവനം തേടിയാൽ യാത്രയുടെ പ്ലാനിങ് എളുപ്പമാകും.
സ്കൂൾ അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ട്രാവൽ സേവന ദാതാക്കളായ ഗോ കൈറ്റ്. മേയ് ഒമ്പത്, 10, 11 തിയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളയിൽ ഗോ കൈറ്റ് (സ്റ്റാൾ നമ്പർ 18, 19, 20) സന്ദർശിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 120 രാജ്യങ്ങളുടെ ടൂർ പാക്കേജുകളും ഇവിടെ ലഭ്യമാണ്.
128 രാജ്യങ്ങളിൽ ഗോ കൈറ്റിന് വിസ സേവനവുമുണ്ട്. സംതൃപ്തരായ ഒരു കോടിയിലധികം യാത്രക്കാരാണ് ഗോ കൈറ്റിന്റെ കരുത്ത്. 350ൽ അധികം വരുന്ന അനുഭവസമ്പന്നരായ യാത്രാവിദഗ്ധരും ഗോ കൈറ്റിന്റെ സവിശേഷതയാണ്. ഇന്റർനാഷനൽ വിസ സർവിസുകൾ, ടൂർ പാക്കേജുകൾ, യു.എ.ഇ വിസ സർവിസ്, ആകർഷകമായ ഇന്റർനാഷനൽ ട്രാവൽ ഡീലുകളെല്ലാം കമോൺ കേരളയിലെ ഗോ കൈറ്റിന്റെ സ്റ്റാളിൽ ലഭ്യമാകും. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ഗോ കൈറ്റിന്റെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.