റാസല്‍ഖൈമ: അവധി ദിനങ്ങളെ ആഘോഷ സുദിനങ്ങളാക്കാന്‍ തദ്ദേശീയര്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. സന്തോഷത്തോടെ വരവേല്‍ക്കുന്ന ആഘോഷ ദിനങ്ങളെ യാത്രയാക്കുന്നത് ആഹ്ളാദത്തോടെ തന്നെയാകണമെന്ന മുന്നറിയിപ്പുമായി അധികൃതരും രംഗത്തുണ്ട്. വാഹനാപകടങ്ങളില്‍ 10-20 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നത് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ദുരവസ്ഥയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി റമദാനില്‍ വാഹനാപകടങ്ങള്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. ഇത് അവധി ദിനങ്ങളിലും തുടരണമെന്നാണ് അധികൃതരുടെ അഭ്യര്‍ഥന.
ഗതാഗത നിയമങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ സുരക്ഷിതമായ ഈദ് ആഘോഷവും സാധ്യമാകും. യാത്രക്ക് മുമ്പ് വാഹനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റമാതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പകല്‍ സമയങ്ങളില്‍ ചൂട് കൂടുതലാണെന്നത് ഓര്‍മ വേണം. കാലഹരണപ്പെട്ട ടയറുകള്‍ നിര്‍ബന്ധമായും മാറ്റിയിരിക്കണം. ടയറുകളിലെ മര്‍ദ്ദം ആവശ്യമായ അളവില്‍ ക്രമീകരിച്ച് നിര്‍ത്തുന്നതില്‍ അലംഭാവമരുത്. ടയര്‍ പൊട്ടുന്നതിനെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ മനസ് പതറാതെ വാഹനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണം. പാതകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചകങ്ങള്‍ ഫോളോ ചെയ്യുകയും വേഗ പരിധിയുടെ വിഷയത്തില്‍ വിട്ടു വീഴ്ച്ചയും അരുത്. വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് നിശ്ചിതയിടങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാനും സഹായിക്കും. വിനോദ സ്ഥലങ്ങളിലത്തെുമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാര്‍ക്കൊപ്പമുള്ള യാത്രികരും ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.