ദുബൈ: ഗ്ലോബൽ വില്ലേജിലാവെട്ട, മാളുകളിലെ മേളകളിലാവെട്ട ദുബൈയിൽ നടക്കുന്ന ഒട്ടുമിക്ക പരിപാടികൾക്കും ചിരിയും വിസ്മയവും സമ്മാനിക്കുന്ന മാജിക് പ്രദർശനങ്ങൾ അകമ്പടിയായുണ്ടാവും. കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ആസ്വദിക്കുന്ന മാജിക് പരിപാടികൾ ശീലിപ്പിച്ചതിന് യു.എ.ഇക്കാർ കടപ്പെട്ടിരിക്കുന്ന മാസ്റ്റർ മജീഷ്യൻ ടോമി മാഞ്ഞൂരാൻ പ്രവാസം മതിയാക്കുന്നു. മാജിക്കല്ലാത്ത ഒരു യഥാർഥ കൂടുവിട്ട് കൂടുമാറ്റം.
മാല്യങ്കര എസ്.എൻ.എം കോളജിൽ പഠിച്ചിരുന്ന 1965 കാലത്തു തന്നെ മാജിക് ഹോബിയാക്കി സ്വീകരിച്ച ടോമിയുടെ ശ്രദ്ധ പിന്നെ കുറെ കാലം കുടുംബ ബിസിനസുകളിലായിരുന്നു. അതിനിടെ നടത്തിയ സഞ്ചാരങ്ങൾക്കിടയിൽ ലോകത്തിെൻറ പല ഭാഗങ്ങളിൽ മാജിക് അവതരിപ്പിച്ചു, ഒപ്പം അവിടെ നിന്നുള്ള വിദ്യകളും പരിശീലിച്ചു. സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം മാജിക് സാമഗ്രികളുടെ ബിസിനസ് നടത്തിയ ഇദ്ദേഹം 96ൽ ദുബൈയിലെത്തി. സഹോദര തുല്യനായ ഫ്ലോറാ ഗ്രൂപ്പ് ഉടമ ഹസ്സനിക്ക ഒരുക്കിയ വിസയിലായിരുന്നു വരവ്. മാജിക് ആണ് തെൻറ മേഖലയെന്നറിയിച്ചപ്പോൾ വിസ പുതുക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് മടി.
നോട്ടിരട്ടിപ്പ് തട്ടിപ്പുകാരാണ് അക്കാലത്ത് മാജിക്കുകാരായി ഇവിടെ അറിയപ്പെട്ടിരുന്നത്. നിന്ന നിൽപ്പിൽ രണ്ട് മാജിക് വിദ്യകൾ എമിഗ്രേഷൻ ഒഫീസിൽ നിന്ന് കാണിച്ചതോടെ ഉദ്യോഗസ്ഥരെല്ലാം കൗതുക പൂർവം ഒാടിക്കൂടി. ഒരു തട്ടിപ്പുമില്ലെന്നും ഇത് സമ്പൂർണ കലാരൂപമാണെന്നും ബോധ്യപ്പെടുത്തി നൽകിയതോടെ വിസ ഉറപ്പായി. ആദ്യകാല ദുബൈ ഷോപ്പിങ് ഫെസ്റ്റിവലുകളിലെ മുഖ്യ ആകർഷണീയത ടോമി മാഞ്ഞൂരാെൻറ മാജിക്കുകളായിരുന്നു.
പിന്നീട് സമ്മർ സർപ്രൈസ് ഫെസ്റ്റിവലുകളിലും ഷോപ്പിങ് മാളുകളിലും മാജിക് പ്രദർശനത്തിന് സാധ്യതയും സൗകര്യവുമുണ്ടെന്ന് ബോധ്യപ്പെടുത്തിയതോടെ കൂടുതൽ മാജിക്കുകാർക്ക് ദുബൈയിലേക്ക് വഴി തുറന്നു. തെൻറ കീഴിൽ മാജിക് അഭ്യസിക്കാൻ എത്തിയ ശിഷ്യർക്കെല്ലാം മികച്ച അവസരങ്ങൾ ഒരുക്കി നൽകാനുമായി. അമേരിക്കൻ ഉല്ലാസ നൗകകളിലും ആഡംബര ഹോട്ടലുകളിലും മികച്ച പ്രതിഫലേത്താടെ പ്രകടനങ്ങൾ അവതരിപ്പിക്കുന്നുണ്ട് ശിഷ്യൻമാരിൽ പലരും. മാജിക്കിലെ ഒാസ്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെർലിൻ അവാർഡ് നേടിയ ടോമി 10500 ഷോകൾ അവതരിപ്പിച്ചതിന് ലിംകാ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി. യു.എ.ഇയിൽ മാജിക് ഉൽപന്ന വിൽപനക്ക് ലൈസൻസ് നേടിയ ഇദ്ദേഹത്തിെൻറ ടോമി മാജിക് ട്രേഡിങ് കമ്പനിക്ക് െഎ.എസ്.ഒ 9001:2015 അംഗീകാരവും ലഭിച്ചിരുന്നു. ഡേവിഡ് കോപ്പർഫീൽഡ് ഉൾപ്പെടെ ലോകപ്രശസ്ത മാജിക്കുകാരുമായി സൗഹൃദമുള്ള ഇദ്ദേഹം നിരവധി അന്തർദേശീയ മാജിക് മത്സരങ്ങളിൽ മുഖ്യാതിഥിയായും വിധികർത്താവായും സംബന്ധിച്ചിട്ടുണ്ട്.
തന്നെ നെഞ്ചിലേറ്റിയ നാടിനോട് വിടപറയുന്നതിൽ വിഷമമുണ്ടെങ്കിലും അതീവ സംതൃപ്തിയോടെയാണ് ഭാര്യ ഹാൻറയുമൊത്ത് ഇടപ്പള്ളി ടോളിലുള്ള വീട്ടിലേക്ക് മടക്കം. മകൻ ദീപക് ടോമി മാഞ്ഞൂരാൻ സിനിമാ മേഖലയിലാണ്. മകൾ സോന സുരേഷ് ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥയാണ്.
69 വയസായെങ്കിലും ടോമിചേട്ടൽ നാട്ടിൽ പോകുന്നത് ചുമ്മാ വിശ്രമിക്കാൻ അല്ല. ചാലക്കുടിയിലെ തെൻറ മാജിക് കാസ്റ്റിൽ കേന്ദ്രീകരിച്ച് തുടങ്ങുന്ന ടോമി മാജിക് ഇൻറർനാഷനലിനെ ഇന്ത്യയിലെ മികച്ച മാജിക് പരിശീലന കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.