അ​ബൂ​ദ​ബി റോ​ഡു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ ടോ​ൾ

ദു​ബൈ: ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യാ​യ അ​ബൂ​ദ​ബി​യി​ലെ റോ​ഡു​ക​ളി​ൽ പു​​തു​​താ​​യി ഏ​ർ​പ്പെ​ടു​ത്തി​യ ടോ​​ൾ സം​വി​ധാ​നം ഇ​ന്നു​മു​ത​ൽ നി​ല​വി​ൽ​വ​രും. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ടു മ​ണി​ക്കൂ​ർ വീ​തം മാ​ത്ര​മാ​ണ് ടോ​ൾ ഇൗ​ടാ​ക്കു​ന്ന​ത്.

തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ത്തു മാ​​ത്രം എ​​ന്ന രീ​​തി​​യി​​ൽ ടോ​​ൾ ഗേ​​റ്റ് സി​​സ്​​​റ്റം എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് റെ​​ഗു​​ലേ​​ഷ​​നി​​ൽ ചി​​ല ഘ​​ട​​ക​​ങ്ങ​​ൾ ഭേ​​ദ​​ഗ​​തി ചെ​​യ്ത​​താ​​യി അ​​ബൂ​​ദ​​ബി മു​​നി​​സി​​പ്പാ​​ലി​​റ്റി ആ​​ൻ​​ഡ് ഗ​​താ​​ഗ​​ത വ​​കു​​പ്പും (ഡി.​​എം.​​ടി) അ​​ബൂ​​ദ​​ബി ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ് ട്രാ​​ൻ​​സ്‌​​പോ​​ർ​​ട്ട് സെൻറ​റും (ഐ.​​ടി.​​സി) നേ​ര​ത്തേ​ത​ന്നെ അ​​റി​​യി​​ച്ചി​രു​ന്നു.

ശ​​നി മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 7.00 മു​​ത​​ൽ 9.00 വ​​രെ​​യും വൈ​​കീ​​ട്ട് 5.00 മു​​ത​​ൽ 7.00 വ​​രെ​​യു​​മാ​​ണ് തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​മാ​​യി നി​​ർ​​ണ​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​സ​​മ​​യ​​ത്ത് അ​​ബൂ​​ദ​​ബി ന​​ഗ​​ര​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​ധാ​​ന പ്ര​​വേ​​ശ​​ന മാ​​ർ​​ഗ​​ങ്ങ​​ളാ​​യ ശൈ​​ഖ് ഖ​​ലീ​​ഫ പാ​​ലം, ശൈ​​ഖ് സാ​​യി​​ദ് പാ​​ലം, മ​​ക്​​ത പാ​​ലം, മു​​സ​​ഫ പാ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ടോ​​ൾ ഗേ​​റ്റു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ നാ​​ല് ദി​​ർ​​ഹം വീ​​തം ടോ​​ൾ​​നി​​ര​​ക്ക് ഈ​​ടാ​​ക്കും. പ്ര​​തി​​ദി​​നം ഓ​​രോ വാ​​ഹ​​ന​​ത്തി​​നും പ​​ര​​മാ​​വ​​ധി 16 ദി​​ർ​​ഹം എ​​ന്ന നി​​ല​​യി​​ൽ നി​​ര​​ക്ക് പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​യി​ട്ടു​ണ്ട്. അ​​ബൂ​​ദ​​ബി ടോ​​ൾ ഗേ​​റ്റ് സി​​സ്​​​റ്റ​​ത്തി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത വാ​​ഹ​​ന ഉ​​ട​​മ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ നി​​ന്ന് ഫീ​​സ് കു​​റ​​ക്കും. തി​​ര​​ക്കി​​ല്ലാ​​ത്ത സ​​മ​​യ​​ങ്ങ​​ളി​​ലും വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ലും ഔ​​ദ്യോ​​ഗി​​ക അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും ടോ​​ൾ ഈ​​ടാ​​ക്കു​​ന്ന​​ത​​ല്ല.

ഓ​​രോ വാ​​ഹ​​ന​​ത്തി​​നും പ്ര​​തി​​മാ​​സ പ​​ണ​​മ​​ട​​ക്ക​​ലി​​ന് ആ​​ദ്യ വാ​​ഹ​​ന​​ത്തി​​ന് 200 ദി​​ർ​​ഹം, ര​​ണ്ടാ​​മ​​ത്തെ വാ​​ഹ​​ന​​ത്തി​​ന് 150 ദി​​ർ​​ഹം, മൂ​​ന്നാ​​മ​​ത്തെ വാ​​ഹ​​ന​​ത്തി​​നും ഓ​​രോ അ​​ധി​​ക വാ​​ഹ​​ന​​ത്തി​​നും 100 ദി​​ർ​​ഹം വീ​​തം എ​​ന്നി​​ങ്ങ​​നെ നി​​ര​​ക്ക് പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഒ​​രു അ​​പേ​​ക്ഷ​​ക​​ന് ഒ​​രു വാ​​ഹ​​ന​​ത്തി​​ന് എ​​ന്ന നി​​ല​​യി​​ൽ ഇ​​ള​​വു​​ക​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. ക​​മ്പ​​നി വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ടോ​​ൾ ഗേ​​റ്റ് സം​​വി​​ധാ​​ന​​ത്തി​​ൽ ഇ​​തേ നി​​ര​​ക്ക് ബാ​​ധ​​ക​​മാ​​ണെ​​ങ്കി​​ലും പ്ര​​തി​​ദി​​നം അ​​ല്ലെ​​ങ്കി​​ൽ പ്ര​​തി​​മാ​​സം പ​​ര​​മാ​​വ​​ധി ഫീ​​സ് നി​​യ​​ന്ത്ര​​ണ പ​​രി​​ധി ല​​ഭി​​ക്കു​​ന്ന​​ത​​ല്ല.സീ​​നി​​യ​​ർ ഇ​​മ​​റാ​​ത്തി പൗ​​ര​​ന്മാ​​ർ, നി​​ശ്ച​​ദാ​​ർ​​ഢ്യ വി​ഭാ​ഗ​ക്കാ​ർ (ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ), പ​​രി​​മി​​ത വ​​രു​​മാ​​ന​​മു​​ള്ള ഇ​​മ​​റാ​​ത്തി​​ക​​ൾ, സ​​ർ​​വി​​സി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച ഇ​​മ​​റാ​​ത്തി​​ക​​ൾ എ​​ന്നി​​വ​​രെ ടോ​​ൾ നി​​ര​​ക്ക് അ​​ട​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ഡി.​​എം.​​ടി, ഐ.​​ടി.​​സി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പെ​​ടു​​ന്ന വ്യ​​ക്തി​​ക​​ൾ ഐ.​​ടി.​​സി​​യു​​ടെ ക​​സ്​​​റ്റ​​മ​​ർ ഹാ​​പ്പി​​ന​​സ് കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി അ​​വ​​രു​​ടെ എ​​മി​​റേ​​റ്റ്‌​​സ് ഐ.​​ഡി, വാ​​ഹ​​ന ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ കാ​​ർ​​ഡ്, മ​​റ്റ് ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ എ​​ന്നി​​വ സ​​മ​​ർ​​പ്പി​​ച്ചാ​​ൽ ഇ​​ള​​വ് അ​​ഭ്യ​​ർ​​ഥ​​ന​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​വും. എ​​ല്ലാ ഇ​​ള​​വു​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് മാ​ത്രം സാ​​ധു​​ത​​യു​​ള്ള​​താ​​യി​​രി​​ക്കും.

ടോ​ൾ ഒ​ഴി​വാ​ക്കി​യും യാ​ത്ര​യാ​വാം

മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ ഡ​ർ​ബ് ടോ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ടോ​ളി​ല്ലാ​തെ യാ​ത്ര​ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ട്. ടോ​ൾ ന​ൽ​കാ​തെ ന​ഗ​ര​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം (ഐ.​ടി.​സി) 'പാ​ർ​ക്ക് ആ​ൻ​ഡ് റൈ​ഡ്'​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദൂ​രെ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി, ഷ​ഹാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ്ങി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട് സൗ​ജ​ന്യ ബ​സി​ൽ ന​ഗ​ര​ത്തി​ൽ പോ​യി വ​രാം. 1000 വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കു ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.