ദുബൈ: ലോകമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് നടത്തിയ അന്താരാഷ്ട്ര മലയാള പ്രസംഗമത്സരത്തിൽ ഇന്ത്യ, യു.എസ്, സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. അന്താരാഷ്ട്ര പ്രസംഗത്തിൽ ബോബി അബ്രഹാം (തേജസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് യു.എ.ഇ), പ്രസംഗ അവലോകനം മോഹനചന്ദ്രൻ (അനന്തപുരി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഇന്ത്യ), നർമപ്രസംഗം അമീനാ റസീൻ (എഫ്.സി.സി വനിതാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഖത്തർ), തത്സമയ വിഷയ പ്രസംഗം അനൂപ് അനിൽ ദേവൻ (തേജസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് യു.എ.ഇ) എന്നിവർ ഒന്നാം സ്ഥാനം നേടി.
കവി വി. മധുസൂദനൻ നായർ, നോവലിസ്റ്റ് പ്രഫ. ജോർജ് ഓണക്കൂർ എന്നിവർ മുഖ്യാതിഥികളായി. വിജി ജോൺ, ബിജു നായർ, ഷനിൽ പള്ളിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻ ലോക ടോസ്റ്റ്മാസ്റ്റേഴ്സ് അന്താരാഷ്ട്ര പ്രസംഗ മത്സരവിജയി മനോജ് വാസുദേവൻ പങ്കെടുത്തു.അടുത്ത വർഷം ഖത്തറിലായിരിക്കും മത്സരമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.