ഷാർജ: ടി.കെ.എം.എം കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 26ന് ഷാർജ റോള ഏഷ്യൻ എംബയർ റസ്റ്റാറന്റിൽ രാവിലെ 10ന് അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ഹസിന രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, ട്രഷറർ ശ്രീജിത്ത് പി. നായർ, ജോയന്റ് സെക്രട്ടറി പത്മരാജ് ശശിധരൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ‘കോളജ് ജങ്ഷൻ സീസൺ 3 - താളം മേളം പൊന്നോണം 2025’ന് തുടക്കം കുറിച്ചു. തുടർന്ന് മാവേലിയെ വരവേൽക്കൽ, കൾചറൽ കമ്മിറ്റി അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. പ്രമുഖ സിനിമാതാരം കൈലാഷ് മുഖ്യാതിഥിയായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ ഹസിന രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ സ്വാഗതവും ജോയന്റ് സെക്രട്ടറി പത്മരാജ്, അക്കാഫ് ജനറൽ സെക്രട്ടറി ബിജു കൃഷ്ണൻ, അക്കാഫ് മീഡിയ കൺവീനർ സത്താർ എന്നിവർ ആശംസയും നിർവഹിച്ചു. ട്രഷറർ ശ്രീജിത് പി. നായർ നന്ദി പറഞ്ഞു. ചടങ്ങിൽ ‘സെ നോ ടു ഡ്രഗ്സ്’ കാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
ഉച്ചക്ക് ഓണസദ്യയും ശേഷം ബോംബെ ലേലവും മറ്റു കലാപരിപാടികളും അരങ്ങേറി. ബോംബെ ലേലത്തിൽ കോളജിലെ മുതിർന്ന അംഗമായ ശിവരാമകൃഷ്ണ അയ്യർ വിജയിച്ചു. സമാപന ചടങ്ങിൽ വിനോദ്, സജിലാൽ, അഖിൽ വേണുഗോപാൽ, ഋതിക് സുരേഷ്, കാർത്തികേയൻ എന്നിവർക്കൊപ്പം വിവിധ കലാകാരന്മാർ ചേർന്ന് ഗാനമേളയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.