തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

അജ്മാൻ: ചെക്കു കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായ പ്രമുഖൻ എം.എ.യൂസുഫലിയാണ് ജാമ്യസംഖ്യ നൽകിയതും അഭിഭാഷകരെ ഏർപ്പെടുത്തിയതും. ഒമ്പതു ദശലക്ഷം ദിർഹം നൽകാനുണ്ടെന്നു കാണിച്ച ് തൃശൂർ സ്വദേശി നസീൽ അബ്ദുല്ല നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് അജ്മാൻ പൊലീസ് തുഷാറിെന അറസ്റ്റു ചെയ്തത്. അഭിഭാഷകരും എസ്.എൻ.ഡി.പി പ്രവാസി സംഘടനയായ സേവനത്തി​​െൻറ പ്രവർത്തകരും മോചനത്തിനായി ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യ ദിവസം ഫലമുണ്ടായില്ല.

തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും യു.എ.ഇയിലെ ഇന്ത്യൻ വ്യവസായികളിൽ ചിലർക്ക് സന്ദേശങ്ങളെത്തിയിരുന്നു. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ അവധി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ കോടതി നടപടി ക്രമങ്ങൾ ഉണ്ടാവൂ എന്നതും ഒരാഴ്ചയെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്നതുമാണ് തുഷാറി​​െൻറ അഭ്യുദയ കാംക്ഷികളെ വിഷമിപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് തുഷാറിന് സഹായമെത്തിക്കണമെന്നഭ്യർഥിച്ച് കത്തയച്ചു.

ഇതിനു പിന്നാലെ നോർക്ക വൈസ് ചെയർമാനും തുഷാറി​​െൻറ പിതാവി​​െൻറ സുഹൃത്തുമായ എം.എ.യൂസുഫലി വിഷയത്തിൽ ഇടപെടുകയായിരുന്നു. ലുലു ഗ്രൂപ്പി​​െൻറ പ്രതിനിധികളും അഭിഭാഷകരും അജ്മാനിലെത്തി ജാമ്യത്തിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. കേസ് തുകയുടെ ഒരു ഭാഗവും പാസ്പോർട്ടുകളുമാണ് ജാമ്യമായി നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തുഷാറിന് യു.എ.ഇയിൽ തങ്ങേണ്ടി വരും. എന്നാൽ കൂടുതൽ പാസ്പോർട്ടുകൾ ജാമ്യമായി നൽകി നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകളാണ് തേടുന്നത്.

Tags:    
News Summary - Thushar Vellappally will Grant Bail Soon-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.