ദുബൈ തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈദ് മീലാദ് പ്രോഗ്രാം ‘അഹ്‌ലൻ റബീഅ്’ പരിപാടിയുടെ ബ്രോഷർ പ്രകാശനം സമസ്​ത മുശാവറ അംഗവും ദുബൈ സുന്നി സെൻറർ പ്രസിഡൻറുമായ അബ്​ദുൽസലാം ബാഖവി നിർവഹിക്കുന്നു

തൃശൂർ ജില്ല കെ.എം.സി.സി അഹ്‌ലൻ റബീഅ് വെള്ളിയാഴ്​ച

ദുബൈ: തൃശൂർ ജില്ല കെ.എം.സി.സിയുടെ മീലാദ് പ്രോഗ്രാം 'അഹ്‌ലൻ റബീഅ്' വെള്ളിയാഴ്​ച നടക്കും. ആർ.വി. അലി മുസ്‌ലിയാർ കേച്ചേരി (അജ്‌മാൻ) ഉദ്ബോധന പ്രഭാഷണം നടത്തും. പരിപാടിയുടെ ബ്രോഷർ പ്രകാശനം സമസ്​ത മുശാവറ അംഗവും ദുബൈ സുന്നി സെൻറർ പ്രസിഡൻറുമായ അബ്​ദുൽസലാം ബാഖവി നിർവഹിച്ചു.

ജില്ല പ്രസിഡൻറ്​ ജമാൽ മനയത്ത്, ദുബൈ കെ.എം.സി.സി സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, മതകാര്യസമിതി ചെയർമാൻ ആർ.വി.എം മുസ്​തഫ, ഹുസൈൻ ദാരിമി, ഉബൈദ് ചേറ്റുവ, ജില്ല സെക്രട്ടറി മുസ്​തഫ വടുതല തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ട്രഷറർ സമദ് ചാമക്കാല, ജില്ല ഭാരവാഹികളായ സത്താർ കരൂപ്പടന്ന, കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ ചാവക്കാട്, സംഘാടകസമിതി ജനറൽ കൺവീനർ സുബൈർ കോട്ടോൽ, അംഗങ്ങളായ അബ്​ദുൽഹമീദ് വടക്കേക്കാട്, ഷക്കീർ കുന്നിക്കൽ, നസീം ചേലക്കോട്, അസ്​കർ പുത്തൻചിറ, അസീസ് പന്നിത്തടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Thrissur District KMCC Ahlan Rabee on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.