റാസല്‍ഖൈമ: ദുര്‍ഘടമായ പര്വതപ്രദേശങ്ങളിലൊന്നില് കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി റാക് പൊലീസ് എയര്‍വിങ് വിഭാഗം. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലുള്ള മലനിരയില്‍ യൂറോപ്യന്‍ പൗരത്വമുള്ള മൂന്നംഗ സംഘമാണ് കുടുങ്ങിയത്.
ഓപറേഷന് റൂമില്‍ വിവരം ലഭിച്ചയുടന്‍ വ്യോമയാന വിഭാഗം സംഭവ സ്ഥലത്തേക്ക് കുതിച്ചതായി റാക് പൊലീസ് എയര്‍വിങ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല അലി അല്‍ ഷെഹി പറഞ്ഞു. മൂന്ന് പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. വിനോദത്തിനായി പര്‍വത പ്രദേശങ്ങളിലെത്തുന്നവര് പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.