ദുബൈയിൽ മൂന്ന്​ പി.സി.ആർ പരിശോധന കേന്ദ്രങ്ങൾ കൂടി

ദുബൈ: പി.സി.ആർ പരിശോധനകൾക്കായി മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി ദുബൈ ആരോഗ്യ വകുപ്പ്​ (ഡി.എച്ച്​.എ) അനുവദിച്ചു. നിലവിൽ ഇരുന്നൂറിലേറെ പരിശോധനകേന്ദ്രങ്ങൾ എമിറേറ്റിൽ നിലവിലുണ്ട്​.

യൂനിലാബ്​സി‍െൻറ സഹകരണത്തോടെയുള്ള പുതിയ സെന്‍ററുകൾ അൽ മൻഖൂൽ, നാദ് അൽ ഷെബ, നാദ് അൽ ഹമ്മർ എന്നിവിടങ്ങളിലാണ്​ പ്രവർത്തിക്കുക. ഓരോന്നിനും പ്രതിദിനം 1500 പരിശോധനകൾക്ക്​ ശേഷിയുണ്ട്.

കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും തുറന്നിരിക്കും. ഈ കേന്ദ്രങ്ങളിൽ ആളുകൾക്ക് ഡ്രൈവ്-ത്രൂ ഒപ്ഷൻ ഉപയോഗിക്കാം​.

പുതുതായി അനുവദിച്ച മറ്റൊരു പരിശോധന സൗകര്യമായ അൽ ലുസൈലി സ്ക്രീനിങ്​ ഹാൾ അപ്പോയ്​ൻ​മെന്‍റ്​ അടിസ്ഥാനത്തിൽ പരിശോധന നടത്തും.

രാവിലെ എട്ടുമുതൽ നാലുവരെയാണ്​ ഇവിടെ പരിശോധന. ഡി.എച്ച്​.എ ആപ്​ വഴി ഇതിൽ ബുക്ക്​ ചെയ്യാം​.

Tags:    
News Summary - Three more PCR testing centers in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.