ദുബൈ: ആഗോള കൺസൾട്ടിങ് സ്ഥാപനമായ ഡെലോയ്റ്റിന്റെ 2023ലെ ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സ് പട്ടികയിൽ കേരളത്തിൽനിന്ന് മൂന്ന് കമ്പനികൾ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കല്യാൺ ജ്വല്ലേഴ്സ്, ജോയ് ആലുക്കാസ് എന്നീ കമ്പനികളാണ് പട്ടികയിൽ ഇടംപിടിച്ചത്.
ആദ്യമായി പട്ടികയിലെത്തിയ മലബാർ ഗോൾഡ് 19ാം സ്ഥാനത്താണ്. ഇന്ത്യയിൽനിന്നുള്ള ബ്രാൻഡുകളിൽ ഒന്നാം സ്ഥാനത്തും. കല്യാൺ ജ്വല്ലേഴ്സ് ആഗോളതലത്തിൽ 46ാം സ്ഥാനത്തും ജോയ് ആലുക്കാസ് 47ാം സ്ഥാനത്തുമാണ് പട്ടികയിൽ. ഫ്രഞ്ച് ആഡംബര ബ്രാൻഡായ എൽ.വി.എം.എച്ച് ഗ്രൂപ് (ലൂയിസ് വിറ്റോൺ) ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗുച്ചിപോലുള്ള ബ്രാൻഡ് ഉടമകളായ കേറിങ് എന്ന ഫ്രഞ്ച് കമ്പനി രണ്ടാംസ്ഥാനം നിലനിർത്തി. കാർട്ടിയർ, മോൺബ്ലാങ്ക് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ നിർമാതാക്കളായ സ്വിസ് കമ്പനിയാണ് മൂന്നാം സ്ഥാനത്ത്.
പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ ഡാറ്റകളെ അടിസ്ഥാനമാക്കി സമാഹരിച്ച ഈ സമഗ്ര റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണയിക്കുന്നത്. ആഭരണങ്ങള്‍, വാച്ചുകള്‍, കോസ്മെറ്റിക്സ്, ഹാന്‍ഡ് ബാഗുകള്‍ തുടങ്ങി വിവിധ ആഡംബരവസ്തുക്കളുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച 100 ബ്രാന്‍ഡുകളുടെ വാര്‍ഷിക വില്പന കണക്കുകള്‍, ബ്രാന്‍ഡ് മൂല്യം, മറ്റ് ഘടകങ്ങള്‍ എന്നിവയാണ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.