ദുബൈ: വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്റുകളും അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ മുന്നറിയിപ്പ്. രേഖകൾ നിശ്ചിത ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കിടുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, സംശയാസ്പദമായ ലിങ്കുകളും ഫോൺ കോളുകളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.