ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പ്രവർത്തനംരംഭിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ആർട്ടിസ്ട്രി കൺസെപ്റ്റ് സ്റ്റോർ ബോളിവുഡ് താരവുമായ കരീന കപൂർ ഖാൻ

ഉദ്ഘാടനം ചെയ്യുന്നു

മലബാർ ഗോൾഡ് ആർട്ടിസ്ട്രി സ്റ്റോറിന് ഹൈദരാബാദിൽ തുടക്കം

ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ അത്യാധുനിക ആർട്ടിസ്ട്രി കൺസെപ്റ്റ് സ്റ്റോർ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പ്രവർത്തനംരംഭിച്ചു. മികച്ച കലാചരുത, അപൂർവ്വ ശേഖരങ്ങൾ, വിദഗ്ധരുമായുള്ള കൂടിയാലോചന എന്നിവയിലൂടെ ഓരോ ഉപഭോക്താവിനും അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ഇവിടെ സൗകര്യമുണ്ടാകും.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കരീന കപൂർ ഖാൻ ഷോറൂമിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബിസിനസ്​, ലക്ഷ്വറി, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിന്‍റെ ഭാഗമായി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ്​ ഡയറക്ടർ ഒ അഷർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ്, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഹെഡ് പി.കെ സിറാജ്, ഹൈദരാബാദ് സോണൽ ഹെഡ് കെ. മുഹമ്മദ് ഷരീജ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

20,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ, സ്വകാര്യതയും വ്യക്തിപരമായ പരിഗണനയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി എല്ലാവിധ ആധുനിക- ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വേറിട്ട രീതിയിലുള്ള ഒരു ജ്വല്ലറിയാണിത്. ഇന്ത്യയിലേ തന്നെ അപൂർവമായ അഭരണശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പഴയ യൂറോപ്യൻ കട്ടിംഗ് രീതിയിലുള്ള വജ്രങ്ങൾ, രാജകീയമായ പോൾക്കിആഭരണങ്ങൾ, ക്ഷേത്രകലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Malabar Gold Artistry Store Launched in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.