ദുബൈ: രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതവും പൊടിനിറഞ്ഞതുമായിരിക്കും. കടലിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്ററിലെത്തുകയും പൊടിപടലങ്ങക്ക് കാരണമാവുകയും ചെയ്യും. ഈ സമയം കാഴ്ചപരിധി കുറയുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.