Posted On
date_range Updated On
date_range ഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
അബൂദബി: അബൂദബിയിൽ നിന്ന് ഹജ്ജിനു പോകുന്ന തീർഥാടകർക്ക് യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. ഐ.സി.എഫ് അബൂദബി മേഖല സംഘടിപ്പിച്ച പരിപാടിയിൽ ഉസ്മാൻ സഖാഫി തിരുവത്ര ഹജ്ജ് പഠന ക്ലാസ് എടുത്തു. സിദ്ദീഖ് അൻവരി ആമുഖപ്രഭാഷണവും നടത്തി. ചടങ്ങിൽ ഹക്കീം വിളകൈ, അയ്യൂബ് ഹാജി കൽപകഞ്ചേരി, ലത്തീഫ് ഹാജി, മുഹമ്മദ് സഅദി പരപ്പ, ഷംസുദ്ധീൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുസ്സലാം ശാമിൽ ഇർഫാനി കുനിയിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.