സി. കുഞ്ഞിമൊയ്തീന് ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ
പ്രവർത്തകർ ഉപഹാരം നൽകുന്നു
അബൂദബി: നീണ്ട മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുകയാണ് പുത്തനത്താണി ചുങ്കം സ്വദേശി ചെരട കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞിമോൻ ഹാജി. 1991ൽ യു.എ.ഇയിൽ എത്തിയ അദ്ദേഹം വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രദേശത്തെ പ്രവാസികളുടെ നന്മക്കായി പ്രവർത്തിക്കുന്ന ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്ററിലെ സജീവ സാന്നിധ്യമാണ്. അബൂദബിയിൽ നടന്ന കൂട്ടായ്മയുടെ യാത്രയപ്പ് സംഗമത്തിൽ ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ പ്രവർത്തകർ ഉപഹാരം നൽകി.
ചടങ്ങിൽ കെ.പി അലി മുത്തു, പി. ഇബ്രാഹിം, ആഷിക് ടി.പി, യാസർ അറഫാത്ത് പാറമ്മൽ, പി. അലിബാവ, എം.സി റഷീദ്, കെ.പി ഫുവാദ്, സി. അമീറലി, സി.പി റാഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.