ദുബൈ: വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി 10,000ദിർഹമിന് വിറ്റ മൂന്നംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. അന്തരാഷ്ട്ര തലത്തിൽ ഉപയോഗികപ്പെടുന്ന ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം(ഐ.ഇ.എൽ.ടി.എസ്) സർട്ടിഫികറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്തിയത്. വിവിധ ജോലികൾ ചെയ്യുന്ന മൂന്നു പ്രതികളും ചേർന്നാണ് സർടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിവിധ ജോലികൾക്കും വിദ്യഭ്യാസത്തിനും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. ആവശ്യക്കാരോട് 5000ദിർഹം അഡ്വാൻസായി വാങ്ങുകയും ഐ.ഇ.എൽ.ടി.എസ് ഒറിജിനൽ പരീക്ഷക്ക് ഹാജരാകാൻ പറയുകയും ചെയ്യും. പരീക്ഷക്ക് രണ്ട് ദിവസത്തിന് ശേഷം വിജയിച്ചുവെന്നും ബാക്കി തുക നൽകിയാൽ സർടിഫിക്കറ്റ് നൽകുമെന്നും അറിയിക്കും.
ഇത്തരത്തിൽ പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ മിക്കവരും പരാതി നൽകാതെ മറച്ചുവെച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഓൺലൈൻ പ്യാറ്റ്ഫോം വഴിയുള്ള തട്ടിപ്പുകൾ മടികൂടാതെ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജന. ജമാൽ അൽ ജല്ലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.