സഫീർ ഉളിയിൽ രചിച്ച ‘പറന്നിറങ്ങുന്നവർക്ക് പുതുലോകം പണിയുന്നവർ’ പുസ്തകം മേളയിൽ പ്രകാശനം ചെയ്യുന്നു
ഷാർജ: സഫീർ ഉളിയിൽ രചിച്ച ‘പറന്നിറങ്ങുന്നവർക്ക് പുതുലോകം പണിയുന്നവർ’ എന്ന യാത്രാവിവരണ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.
മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ എഴുത്തുകാരൻ ഇ.കെ. ദിനേശന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. എഴുത്തുകാരായ ഹമീദ് ചങ്ങരംകുളം, സജീദ് ഖാൻ പനവേൽ, ലിപി പബ്ലിക്കേഷൻസ് എം.ഡി അക്ബർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പ്രവാസിയായ സഫീർ കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയാണ്. പുസ്തകം ഹാൾ നമ്പർ 7ൽ ലിപി പബ്ലിക്കേഷൻസ് സ്റ്റാളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.