ദുബൈ: ദുബൈ കെ.എം.സി.സി തൂലിക ഫോറം പുസ്തകചർച്ചക്ക് തുടക്കമിടുന്നു. എല്ലാ മാസത്തിലും ഒരു പുസ്തകം ചർച്ചക്ക് എടുക്കുക എന്നതാണ് ആശയം. ഗൾഫ് കുടിയേറ്റത്തിന് തുടക്കമിട്ട ആദ്യകാല സാഹസിക കടൽയാത്രയും ദുരിതകഥയും വിവരിക്കുന്ന അമ്മാർ കിഴുപറമ്പിന്റെ ‘ഇഖാമ’ എന്ന നോവലാണ് ആദ്യചർച്ചക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാസം 27ന് വൈകീട്ട് നാലിന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക ചർച്ച ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകർത്താവ് അമ്മാർ കിഴുപറമ്പ്, എഴുത്തുകാരായ റഫീഖ് തിരുവള്ളൂർ, ഇ.കെ. ദിനേശൻ, അസി, ഷംസീർ ചാത്തോത്ത്, രമേശ് പെരുമ്പിലാവ്, ഉഷ ചന്ദ്രൻ എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ ഇസ്മയിൽ ഏറാമല, ജനറൽ കൺവീനർ റാഫി പള്ളിപ്പുറം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.