ദുബൈ: വൈറസിനെ തുരത്താൻ പല വഴികൾ നോക്കുകയാണ് ലോകം. ഇതിനിടയിൽ, വൈദ്യുതി മാസ്കുമായെത്തിയിരിക്കുകയാണ് യു.എ.ഇ സർവകലാശാലയിലെ ഒരുസംഘം ഗവേഷകർ. മുഖത്തിനുനേരെ വൈറസ് എത്തിയാൽ 'കൊന്ന്' കളയാനുള്ള ശക്തി ഈ മാസ്കിനുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. കൂടുതൽ ഉൽപാദിപ്പിച്ചാൽ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ഇത് ലഭ്യമാക്കാനാകുമെന്നും ഇവർ പറയുന്നു. ഡോ. മഹ്മൂദ് അൽ അഹ്മദിെൻറ നേതൃത്വത്തിലാണ് മാസ്ക് തയാറാക്കിയത്. സർവകലാശാല സംഘം ഇതിെൻറ പേറ്റൻറ് എടുത്തിട്ടുണ്ട്. മാസ്കിെൻറ ഇരുവശങ്ങളിലുമായി രണ്ടു വൈദ്യുതി ചാലകങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതാണ് വൈറസിനെ തുരത്തിയോടിക്കുന്നത്. വൈറസിനെ പൂർണമായും നശിപ്പിക്കാനോ നിർവീര്യമാക്കാനോ ഉള്ള ശക്തി ഇതിനുണ്ടെന്ന് ഡോ. മഹ്മൂദ് പറയുന്നു.
വീടുകളിലെ കൊതുകിനെ നശിപ്പിക്കുന്ന വിളക്കിെൻറ പ്രവർത്തനം പോലെയാണിത്. മൾട്ടിലെയറുള്ള മാസ്കാണിത്. ചെറിയ ബാറ്ററിയിലാണ് പ്രവർത്തനം. അതിനാൽ, വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളുണ്ടാകുമോ എന്ന ഭയം വേണ്ട. മാസ്കിെൻറ നിർമാണത്തിന് നിക്ഷേപകരെ ക്ഷണിക്കുകയാണ് ഡോ. മഹ്മൂദ്. മഹാമാരി തുടങ്ങിയ സമയത്ത് കോവിഡ് ഗവേഷണ സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് എൻജിനീയറിങ് അസോസിയേറ്റ് പ്രഫസറായ ഡോ. മഹ്മൂദ്. നാനോ ടെക്നോളജി ഉപയോഗിച്ച് വൈറസുകളെ ചെറുക്കുന്ന മാസ്കിെൻറ ഗവേഷണം നടന്നുവരുകയാണെന്ന് ഖലീഫ യൂനിവേഴ്സിറ്റി അടുത്തിടെ അറിയിച്ചിരുന്നു. 53 ശതമാനം കോവിഡ് കേസുകൾ കുറയാൻ കാരണം മാസ്കിെൻറ ഉപയോഗമാണെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ, മാസ്കുകളെ കുറിച്ചുള്ള ഗവേഷണത്തിലാണ് വിവിധ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.