തിരുവത്ര വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം അബൂദബി മുസ്ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് കെ.എച്ച്. താഹിർ നിർവഹിക്കുന്നു
ദുബൈ: തിരുവത്ര വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. അബൂദബി മുസ്ലിം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് കെ.എച്ച്. താഹിറാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് താഴത്ത് കോയ ബ്രോഷറും പ്രകാശനം ചെയ്തു. പ്രസിഡന്റ് മുജീബുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ട്രഷറർ തോപ്പിൽ റഷീദ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സക്കരിയ റഷീദ് അമ്പതാം വാർഷിക സുവനീർ പ്രവർത്തന അവലോകനം നടത്തി. തുടർന്ന് പ്രോഗ്രാം കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. സെക്രട്ടറി കെ.കെ. സിദ്ദീഖ്, ട്രഷറർ സകരിയ, ദുബൈ കമ്മിറ്റി സീനിയർ എക്സിക്യുട്ടിവ് അംഗം ഇ.വി. ഷെരീഫ്, വൈസ് പ്രസിഡന്റ് കെ.കെ. ബദറുദ്ദീൻ, ജോയന്റ് സെക്രട്ടറി പി.കെ. ജലീൽ തുടങ്ങിയവർ പങ്കെടുത്തു. ജോയന്റ് സെക്രട്ടറി ടി.എസ്. നബീൽ നന്ദി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.