ഷാർജയിലേക്കുള്ള വിമാനത്തിൽ നിധീഷ്, കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്കുള്ള യാത്രക്കിടെ അനീസ്​ അലി

ആശ്വാസ വിമാനത്തിൽ അവരെത്തി

ദുബൈ: നൂറ്​ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വിമാനത്തിൽ മലയാളികൾ എത്തി. ആദ്യദിനം യാത്രികരുടെ എണ്ണം കുറവായിരുന്നു. ജി.ഡി.ആർ.എഫ്​.എ, ഐ.സി.എ അനുമതിക്കായി കാത്തുനിൽക്കുന്നതിനാലാണ്​ പലരും ആദ്യദിനം ടിക്കറ്റെടുക്കാൻ മടിച്ചത്​. അനുമതി ലഭിച്ചശേഷം ടിക്കറ്റെടുക്കാമെന്ന്​ തീരുമാനിച്ചവരാണ്​ ഭൂരിപക്ഷവും. വ്യാഴാഴ്​ച പുലർ​ച്ച കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിയവരിൽ പലർക്കും അനുമതി ലഭിച്ചിരുന്നില്ല. യാത്രചെയ്യാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു അധികൃതർ. എന്നാൽ, ഒരു മണിക്കൂറിന്​ ശേഷം പലർക്കും അനുമതി ലഭിച്ചു.

ഏപ്രിൽ 24ന്​ യാത്ര വിലക്ക്​ തുടങ്ങിയ ശേഷം ലക്ഷക്കണക്കിനാളുകളാണ്​ നാട്ടിൽ പെട്ടുപോയത്​. മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന്​ ഭയന്നവരും മക്കളും രക്ഷകർത്താക്കളും യു.എ.ഇയിലുള്ളവരുമെല്ലാം ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യയിൽനിന്ന്​ വാക്​സിനെടുത്തവർ ഇപ്പോഴും കാത്തിരിപ്പിലാണ്​. ഇവർ ഖത്തർ, അർമേനിയ, ഉസ്​ബകിസ്​താൻ വഴി വരാനുള്ള ശ്രമം തുടങ്ങി. ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ താമസ വിസക്കാർക്കും വരാൻ കഴിഞ്ഞിട്ടില്ല.

'വിമാനത്തിൽ 20 പേർ മാത്രം; അനുമതിയില്ലാത്തവരെ മടക്കിയയച്ചു'

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ്​ കൊല്ലം കുണ്ടറ സ്വദേശി നിധീഷ്​ സാംബൻ യാത്ര ചെയ്​തത്​. വിമാനത്താവളത്തിൽ പുലർച്ച ആളുകളെത്തി. ഷാർജയിലേക്ക്​ യാത്രചെയ്യാൻ 65ഒാളം പേരാണ്​ ഉണ്ടായിരുന്നത്​. എന്നാൽ, 20 ​േപർക്ക്​ മാത്രമാണ്​ എയർ അറേബ്യയിൽ യാത്ര ചെയ്യാൻ കഴിഞ്ഞതെന്ന്​ നിധീഷ്​ പറയുന്നു​. പലരും ഇന്ത്യയിൽ നിന്ന്​ വാക്​സിൻ സ്വീകരിച്ചവരായിരുന്നു. ചിലർക്ക്​ ജി.ഡി.ആർ.എഫ്​.എ, ഐ.സി.എ അനുമതി ലഭിച്ചിരുന്നില്ല. ഇതിനാൽ 40ഓളം പേരെ മടക്കിയയച്ചു. വിമാനത്തിൽ ആകെ 20 പേർ മാത്രമാണ്​ ഉണ്ടായിരുന്നത്​. രാവിലെ 7.20ന്​ ഷാർജയിലെത്തി. ആദ്യ വിമാനങ്ങളിൽ എത്തിയവർക്ക്​ ക്വാറൻറീനായി റിസ്​റ്റ്​​ ബാൻഡ്​ നൽകുന്നുണ്ടായിരുന്നു.

എന്നാൽ, കൂടുതൽ യാത്രക്കാർ എത്തിയതോടെ ഇത്​ നിർത്തിവെച്ചു. ഞങ്ങളുടെ വിമാന​ത്തിലുള്ളവ​ർക്ക്​ റിസ്​റ്റ്​​ ബാൻഡ്​ നൽകിയില്ല. ഒരു ദിവസത്തെ ക്വാറൻറീനാണ്​ നിർദേശിച്ചത്​. ആദ്യദിനം ആയതിനാൽ നടപടിക്രമങ്ങൾക്ക്​ സമയമെടുത്തു. ഉച്ചക്ക്​ ശേഷമാണ്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​. ദുബൈ വിസയായതിനാൽ ജി.ഡി.ആർ.എഫ്​.എയുടെ അനുമതിക്കായി നാലിന്​ രാവിലെയാണ്​​ അപേക്ഷിച്ചത്​. ഉച്ചയോടെ അനുമതി ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ​ റാപിഡ്​ പി.സി.ആർ പരിശോധന നിരക്ക്​ കൂടുതലാണ്​. മറ്റ്​ വിമാനത്താവളങ്ങൾ 2500 വാങ്ങു​േമ്പാൾ അവിടെ മാ​ത്രം 3400 ആണ്​ നിരക്കെന്നും നിധീഷ്​ പറയുന്നു.

'ഖത്തർ വഴി ശ്രമിച്ചു; ദുബൈയിലേക്കുള്ള വഴി തെളിഞ്ഞു'

ഖത്തർ വഴി യാത്രക്ക്​ ശ്രമിച്ച്​ നടക്കാതെ വന്നപ്പോഴാണ്​​ കോഴിക്കോട്​ രാമനാട്ടുകര മനശാന്തി ആശുപത്രിയിലെ സൈക്യാ​ട്രിസ്​റ്റ്​ ​ഡോ. അനീസ്​ അലിക്ക്​ മുൻപിൽ ദുബൈയിലേക്കുള്ള വിമാന വാതിൽ തുറന്നത്​. ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ബുക്ക്​ ചെയ്​ത വകയിൽ 4800 റിയാൽ നഷ്​ടമായെങ്കിലും ദുബൈയിലെത്താൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ്​ അദ്ദേഹം. കോഴിക്കോടിന്​ പുറമെ ഷാർജ സ്​റ്റാർ കെയർ മെഡിക്കൽ സെൻററിലും ദോഹ നസീം അൽ റബീഹ്​ മെഡിക്കൽ സെൻററിലും സേവനം അനുഷ്​ഠിക്കുന്ന അനീസ്​ അലിക്ക്​ ഖത്തർ വിസയുണ്ട്​. ഇതുപയോഗിച്ച്​ ഖത്തർ വഴി യാത്ര ചെയ്യാം എന്ന പ്രതീക്ഷയിലാണ്​ 4800 റിയാൽ മുടക്കി ഹോട്ടൽ ക്വാറൻറീൻ ബുക്ക്​ ചെയ്​തത്​. എന്നാൽ, ഖത്തറ​ിൽപോയിട്ട്​ ഒരുവർഷം ആയതിനാൽ റി എൻട്രി പെർമിറ്റ്​ എടുക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. പലവഴിയിലൂടെയും നോക്കിയിട്ട്​ നടന്നില്ല. ഇതിനിടെയാണ്​ യു.എ.ഇക്ക്​ നേരിട്ട്​ യാത്ര ചെയ്യാം എന്ന വാർത്ത വരുന്നത്​. ഉടൻ എമിറേറ്റ്​സിൽ ബുക്ക്​ ചെയ്​തു.

ഐ.സി.എ അനുമതിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, കൗണ്ടറിലെത്തിയപ്പോൾ അവർ പറഞ്ഞു അനുമതി ലഭിച്ചിട്ടില്ലെന്ന്​. അനുമതി ലഭിക്കാതെ പോകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. സമാന അനുഭവമുള്ള പലരും അവിടെയുണ്ടായിരുന്നു. എന്നാൽ, ഒരുമണിക്കൂറിന്​ ശേഷം അനുമതി ലഭിച്ചതായി അറിയിപ്പ്​ വന്നു. അതേസമയം, നാട്ടിൽ നിന്ന്​ വാക്​സിനെടുത്ത പലരും അവിടെ എത്തിയിരുന്നു. കോവാക്​സിനും കോവിഷീൽഡും എടുത്തവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കൊന്നും യാത്രാ അനുമതി നൽകിയില്ല. രാവിലെ 7.30ന്​ ദുബൈയിലെത്തി. ഇവിടെ സാധാരണ പരിശോധന മാത്രമാണ്​ ഉണ്ടായിരുന്നത്​. പി.സി.ആർ പരിശോധനക്ക്​ ശേഷം താമസ സ്​ഥലത്തേക്ക്​ പോകാൻ അനുവദിച്ചെന്നും അനീസ്​ അലി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.